ജോഗിങ്ങിനെത്തിയ യുവതിയെ കണ്ട് ചെടികൾക്ക് പിന്നിലൊളിച്ച് മൗണ്ടൻ ലയൺ – വിഡിയോ
Mail This Article
മനുഷ്യരുമായുള്ള ഏറ്റുമുട്ടൽ പരമാവധി ഒഴിവാക്കാൻ വന്യമൃഗങ്ങൾ ശ്രമിക്കാറുണ്ട്. നിവർത്തിയില്ലെങ്കിൽ മാത്രമേ അവ മനുഷ്യരെ ആക്രമിക്കൂ. കൂടുതൽ വന്യമൃഗങ്ങളും അക്രമകാരികളാകുന്നത് അവ ഭയപ്പെടുന്ന സന്ദർഭങ്ങളിൽ മാത്രമാണ്. അല്ലെങ്കിൽ മനുഷ്യരെ കണ്ടാൽ ഓടിയൊളിക്കുകയാണ് വന്യമൃഗങ്ങളുടെ പതിവ്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. വഴിയിലൂടെ ജോഗിങ്ങിനിറങ്ങിയ യുവതിയെ കണ്ട് വീടിനു മുന്നിലെ ചെടികൾക്കു പിന്നിലൊളിക്കുന്ന മൗണ്ടൻ ലയണിന്റെ ദൃശ്യമാണിത്.
യുവതിയുമായുള്ള സംഘട്ടനം ഒഴിവാക്കാനാകാം മൗണ്ടൻ ലയൺ കുറ്റിച്ചെടികൾക്കു പിന്നിലൊളിച്ചതെന്നാണ് നിഗമനം. വഴിയിലൂടെ ഓടുന്ന യുവതിയെ കണ്ട് മൗണ്ടൻ ലയൺ ചെടിയുടെ പിന്നിൽ ഒളിച്ചു കിടക്കുന്നത് ദൃശ്യത്തിൽ വ്യക്തമാണ്. പിന്നിൽ അപകടം പതിയിരിക്കുന്നതറിയാതെ യുവതിയും മുന്നോട്ട് ഓടിമറയുകയും ചെയ്തു. കലിഫോർണിയയിലെ ഓജൈയിലാണ് സംഭവം നടന്നത്. മൗണ്ടൻ ലയൺ ഒളിച്ച വീടിനു മുന്നിൽ സ്ഥാപിച്ചിരുന്ന സിസിടിവിൽ പതിഞ്ഞതാണ് ഈ ദൃശ്യം. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾത്തന്ന ഈ തദൃശ്യം കണ്ടുകഴിഞ്ഞു.
English Summary: Mountain Lion Hiding Outside A House, Internet Reacts