ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

പ്രീമിയം ഹാച്ച്ബാക്കായ ജാസിന്റെ ബുക്കിങ്ങിനു തുടക്കമായി. ജാസിന്റെ അവതരണത്തിനു മുന്നോടിയായി 21,000 രൂപ അഡ്വാൻസ് ഈടാക്കിയാണ് ഹോണ്ട പുതിയ ജാസിനുള്ള പ്രീ ലോഞ്ച് ബുക്കിങ് സ്വീകരിക്കുന്നത്. രാജ്യമെങ്ങുമുള്ള എച്ച്സിഐഎൽ ഡീലർമാർ പുതിയ ജാസിന്റെ പ്രീ ലോഞ്ച് ബുക്കിങ് സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു. അതേസമയം 5,000 രൂപ അഡ്വാൻസ് അടച്ച് കമ്പനി വെബ്സൈറ്റ് വഴിയും കാർ ബുക്ക് ചെയ്യാനാവുമെന്ന് ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ) വെളിപ്പെടുത്തി.

honda-jazz

സ്റ്റൈലിഷും സ്പോർട്ടിയുമായ ഡിസൈനാണ് പുതിയ വാഹനത്തിന്. ക്രോം അവരണത്തോടു കൂടിയ ഗ്രിൽ, പുതിയ എൽഇഡി ഫോഗ് ലാംപ്, സിഗ്നേച്ചർ റിയർ എൽഇഡി വിങ് ലൈറ്റ്, പുതിയ പിൻ, മുൻ ബംബറുകൾ, വൺടച്ച് സൺറൂഫ്, ക്രൂസ് കൺട്രോൾ, സിവിടി വകഭേദത്തിൽ സ്റ്റീയറിങ് വീലിൽ ഘടിപ്പിച്ച സവിശേഷ, ഇരട്ട മോഡ് ‘പാഡ്ൽ ഷിഫ്റ്റ്’ സാധ്യതയും ‘ജാസി’ന്റെ മാത്രം സവിശേഷതയാണ്.

honda-jazz-1

പുത്തൻ ജാസിനുള്ള ബുക്കിങ് ആരംഭിക്കുന്നത് ആവേശകരമാണെന്ന് എച്ച് സി ഐ എൽ സീനിയർ വൈസ് പ്രസിഡന്റും വിൽപ്പന, വിപണന വിഭാഗം ഡയറക്ടറുമായ രാജേഷ് ഗോയൽ അഭിപ്രായപ്പെട്ടു. ഈ മാസം തന്നെ പുതിയ ജാസ് പുറത്തിറക്കാനാണു ഹോണ്ട തയാറെടുക്കുന്നത്. സ്റ്റൈൽ സമ്പന്നവും സ്പോർട്ടിയുമായ രൂപവും കിടയറ്റ അകത്തളവും ഈ വിഭാഗത്തിൽ ഇതാദ്യമായി വൺ ടച് ഇലക്ട്രിക് സൺറൂഫുമൊക്കെ ചേർന്നു പുത്തൻ ജാസ് അത്യാകർഷകമാവുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

മുൻകാലങ്ങളിൽ ജാസ് ഉപയോക്താക്കൾ പെട്രോൾ പവർട്രെയ്നിനോടാണ് ആഭിമുഖ്യം പുലർത്തിയിരുന്നതെന്നും ഗോയൽ വെളിപ്പെടുത്തി. അതുകൊണ്ടുതന്നെ പുതിയ ജാസ് പെട്രോൾ എൻജിനോടെ മാത്രമാവും വിൽപ്പനയ്ക്കുണ്ടാവുക; മാനുവൽ ഗീയർബോക്സിനു പുറമെ കണ്ടിന്വസ്ലി വേരിയബ്ൾ ട്രാൻസ്മിഷൻ(സി വി ടി) അഥവാ ഓട്ടമാറ്റിക് ഗീയർബോക്സ് സഹിതവും കാർ ലഭ്യമാവുമെന്ന് അദ്ദേഹം അറിയിച്ചു. 

honda-jazz-2

കാറിനു കരുത്തേകുക മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള 1.2 ലീറ്റർ, ഐ – വി ടെക് പെട്രോൾ എൻജിനാവും. ഈ എൻജിന്റെ പ്രകടനം സംബന്ധിച്ച സൂചനയൊന്നും ഹോണ്ട നൽകിയിട്ടില്ല. ‘വൺ ടച് ഇലക്ട്രിക് സൺറൂഫ്’ ആണു പുതിയ ‘ജാസി’ലെ ഏറ്റവും പ്രധാന ആകർഷണമായി എച്ച് സി ഐ എൽ അവതരിപ്പിക്കുന്നത്. ഒപ്പം ക്രൂസ് കൺട്രോൾ, സ്മാർട് എൻട്രി, പുഷ് ബട്ടൻ സ്റ്റാർട്/സ്റ്റോപ് സംവിധാനം എന്നിവയുമൊക്കെ കാറിലുണ്ടാവും

https://advt.manoramaonline.com/2020/honda/index.html

English Summary: Honda New Jazz Booking Opens

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com