ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഇടത്തരം സെഡാനായ സിയാസിന്റെ ഇതുവരെയുള്ള ആകെ വിൽപ്പന മൂന്നു ലക്ഷം യൂണിറ്റ് കടന്നതായി നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ). പ്രീമിയം  സെഡാൻ വിഭാഗത്തിൽ ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന കാറുമാണു ‘സിയാസ്’ എന്നു കമ്പനി അറിയിച്ചു.  2014ൽ അരങ്ങേറിയ ‘സിയാസ്’, മാരുതി സുസുക്കിയുടെ പ്രീമിയം വാഹന വിൽപ്പന ശൃംഖലയായ ‘നെക്സ’ വഴിയാണു വിൽപ്പനയ്ക്കെത്തുന്നത്.  സ്മാർട് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിൻബലമുള്ള 1.5 ലീറ്റർ പെട്രോൾ എൻജിനാണു ‘സിയാസി’നു കരുത്തേകുന്നത്; 2014ൽ അരങ്ങേറുമ്പോൾ 6.99 ലക്ഷം രൂപയായിരുന്നു കാറിന്റെ ഷോറൂം വില. പിന്നീട് 2018 ഓഗസ്റ്റിൽ പരിഷ്കരിച്ച ‘സിയാസ്’ വിൽപ്പനയ്ക്കെത്തുമ്പോഴേക്ക് വില 8.19 ലക്ഷം രൂപയായി ഉയർന്നിരുന്നു. 

കഴിഞ്ഞ വർഷം ജനുവരിൽ ‘സിയാസി’ന്റെ സ്പോർട്സ് വകഭേദം ‘സിയാസ് എസ്’ എന്ന പേരിൽ വിപണിയിലെത്തി; ഡൽഹി ഷോറൂമിൽ 8.31 ലക്ഷം മുതൽ 11.09 ലക്ഷം രൂപ വരൊയയിരുന്നു ഈ മോഡലിന്റെ വില. മികച്ച സ്ഥലസൗകര്യവും രൂപകൽപ്പനയും ആധുനികതയുമൊക്കെയായി ഈ വിഭാഗത്തെ തന്നെ പുനഃർനിർവചിക്കാൻ 2014ലെ അരങ്ങേറ്റ വേളയിൽ ‘സിയാസി’നു സാധിച്ചതായി മാരുതി സുസുക്കി ഇന്ത്യ സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽ) ശശാങ്ക് ശ്രീവാസ്തവ കരുതുന്നു. കടുത്ത മത്സരത്തിനു വേദിയാവുന്ന പ്രീമിയം സെഡാൻ വിഭാഗത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കാൻ ‘സിയാസി’നെ സഹായിച്ചതും ഈ മികവുകളാണെന്നു ശ്രീവ്സതവ വിലയിരുത്തുന്നു. ഉപയോക്താക്കൾക്ക് ‘സിയാസി’ലുള്ള വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും പ്രതിഫലനമാണ് ഏഴു വർഷത്തിനിടെ വിൽപ്പന മൂന്നു ലക്ഷം യൂണിറ്റ് കവിഞ്ഞതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതിനു പുറമെ ‘അരീന’ വിപണന ശൃംഖല വഴി വിൽപ്പനയ്ക്കെത്തുന്ന കാറുകളിലും ഇനി മുതൽ ആധുനിക ടെലിമാറ്റിക്സ് സാങ്കേതികവിദ്യയായ ‘സുസുക്കി കണക്ട്’ ലഭ്യമാകുമെന്നു മാരുതി സുസുക്കി അറിയിച്ചു. ‘നെക്സ’ വഴി വിപണനം  ചെയ്യുന്ന കാറുകളിൽ 2018 മുതൽ തന്നെ ഈ സാങ്കേതികിവിദ്യ ലഭ്യമാണ്. 

ഉൽപ്പാദന ചെലവിലെ വർധന പരിഗണിച്ച് ചില മോഡലുകളുടെ വില 1.9% വർധിപ്പിക്കാനും മാരുതി സുസുക്കി ഇന്ത്യ തീരുമാനിച്ചിരുന്നു; ഇക്കൊല്ലം ഇതു മൂന്നാം തവണയാണു മാരുതി കാർ വില ഉയർത്തുന്നത്. 

English Summary: Maruti Suzuki Ciaz Crosses 3 Lakh Unit Sales, Fastest to Reach this Mark in Segment

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com