ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ആഡംബരത്തിന്റെ അവസാന വാക്കായ റോൾസ് റോയ്സിന്റെ വൈദ്യുത വാഹന മോഡൽ നിരത്തിലെത്താൻ ഇനിയും സമയമെടുക്കും. പക്ഷേ റോൾസ് റോയ്സിന്റെ ആഡംബര കൂപ്പെയായ റെയ്ത്തിന്റെ വൈദ്യുത വാഹന പതിപ്പ് സ്വന്തം നിലയിൽ തയാറാക്കി അദ്ഭുതം സൃഷ്ടിച്ചിരിക്കുകയാണു കാനഡയിലെ ബിസിനസുകാരനായ വിൻസന്റെ യു. ഒറ്റ ചാർജിൽ 500 കിലോമീറ്റർ പിന്നിടാൻ തന്റെ റെയ്ത്ത് ഇ വിക്കാവുമെന്നാണു യുവിന്റെ അവകാശവാദം. 

 

നാലു വർഷം നീണ്ട തീവ്രശ്രമത്തിനൊടുവിലാണു യു, റെയ്ത്തിന്റെ വൈദ്യുത വാഹന പതിപ്പ് യാഥാർഥ്യമാക്കിയത്. ഇക്കാലത്തിനിടെ സമയനഷ്ടത്തിനും ധനനഷ്ടത്തിനും പുറമെ  യുവിന്റെ വാഹനഭ്രാന്തിൽ മനം മടുത്ത് ഭാര്യയും അദ്ദേഹത്തെ ഉപേക്ഷിച്ചു പോയി. റെയ്ത്തിനെ വൈദ്യുത വാഹനമാക്കി മാറ്റാനുള്ള സാധാന സാമഗ്രികൾ സംഘടിപ്പിക്കാൻ യുവിനു പലതവണ ജപ്പാനും ജർമനിയും യു എസുമൊക്കെ സന്ദർശിക്കേണ്ടി വന്നു. വൈദ്യുത പവർട്രെയ്ൻ  വികസനത്തിനു ഫണ്ട് തികയാതെ വന്നതോടെ സ്വന്തം വീട് വിറ്റാണ് യു പണം കണ്ടെത്തിയത്. റെയ്ത്ത് ഇ വി വികസന പദ്ധതി അനന്തമായി നീണ്ടതോടെ യു വിന്റെ ഭാര്യയുടെ ക്ഷമയുമറ്റു; അവരും അദ്ദേഹത്തെ കൈവിട്ടു. പക്ഷേ പ്രതിസന്ധികൾക്കിടയിലും തളരാതെ മുന്നേറിയ യു, റോൾസ് റോയ്സിനും മുമ്പേ കമ്പനിയുടെ വൈദ്യുത വാഹനം യാഥാർഥ്യമാക്കി. 

 

ഒറ്റ ചാർജിൽ കാർ 500 കിലോമീറ്റർ ഓടുമെന്നതാണ് ഈ റെയ്ത്ത് ഇവിയുടെ പ്രധാന സവിശേഷത. മുമ്പ് കാറിൽ പെട്രോൾ നിറയ്ക്കാൻ 94.39 ഡോളർ(ഏകദേശം  7,086 രൂപ) വേണ്ട സ്ഥാനത്ത് വൈദ്യുതിക്കുള്ള ചെലവ് വെറും 6.29 ഡോളർ(ഏകദേശം 472 രൂപ) മാത്രമാണെന്നു യു അവകാശപ്പെടുന്നു. 

സ്വന്തം അനുഭവത്തിന്റെ പിൻബലത്തിൽ പെട്രോൾ എൻജിനുള്ള കാറുകളുടെ വൈദ്യുത പതിപ്പ് ഒരുക്കാനായി കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള റിച്ച്മണ്ടിൽ മാഴ്സ് പവർ എന്ന സ്ഥാപനവും യു ആരംഭിച്ചിട്ടുണ്ട്.

 

വിദ്യാർഥിനിയായ മകളുടെ ചോദ്യമാണു റോൾസ് റോയ്സ് റെയ്ത്തിനെ വൈദ്യുത വാഹനമാക്കി മാറ്റാനുള്ള ദൗത്യത്തിനു പ്രേരണയായതെന്നും യു വിശദീകരിക്കുന്നു. ധനാഢ്യനെന്നു ബോധ്യപ്പെടുത്താനായി പരിസരം മലിനമാക്കുന്ന ആഡംബര കാറോടിച്ചു പോകുന്നതിനെയാണു യുവിന്റെ മകൾ വിമർശിച്ചത്. ഇതിനു പിന്നാലെയാണു റെയ്ത്തിനെ മലിനീകരണ വിമുക്തമാക്കാനുള്ള ശ്രമം തുടങ്ങിയതെന്നു യു വെളിപ്പെടുത്തുന്നു. ഈ ഉദ്യമത്തിൽ ഒ പ്പം നിന്ന മെക്കാനിക്കുകളും മെഷീനിസ്റ്റുകളുമാണു മാഴ്സ് പവറിലെയും ജീവനക്കാർ.

 

English Summary: Canadian Businessman Sells House To Fund His Own Rolls-Royce Wraith Electromod Project

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com