11 ലക്ഷത്തിന്റെ ബൈക്ക് വാങ്ങി യുവതാരം, ഹെൽമെറ്റ് സമ്മാനിച്ച് ഷാഹിദ് കപൂർ

Mail This Article
ട്രയംഫ് ബോൺവിൽ സ്പീഡ് ട്വിൻ വാങ്ങി ബോളിവുഡ് യുവതാരം ഇഷാൻ ഖട്ടർ. ദഡക്, കാലി പീലി, എ സ്യൂട്ടബിൾ ബോയ് എന്നീ ചിത്രങ്ങളിലൂടെ പ്രശ്തനായ താരം ബൈക്ക് വാങ്ങിയ വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് ആരാധകരെ അറിയിച്ചത്.
ചിത്രത്തിന് താഴെ ഇഷാന്റെ അർദ്ധ സഹോദരൻ ഷാഹിദ് കപൂർ അഭിനന്ദനം അറിയിച്ചിട്ടുണ്ട്. ബൈക്ക് വാങ്ങിയപ്പോൾ ഹെൽമെറ്റ് സമ്മാനമായി നൽകിയതിന് ഇഷാൻ ഷാഹിദ് കപൂറിനും നന്ദിയും അറിയിച്ചിട്ടുണ്ട്.
ട്രെയംഫിന്റെ മോഡേൺ ക്ലാസിക് സീരിസിലുള്ള ബൈക്കാണ് ബോൺവിൽ സ്പീഡ് ട്വിൻ. 1200 സിസി എൻജിനാണ് ബൈക്കിൽ. 110 പിഎസ് കരുത്തും 112 എൻഎം ടോർക്കുമുണ്ട് എൻജിന്. ഏകദേശം 11 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
English Summary: Bollywood actor Ishaan Khattar buys new Triumph Bonneville Speed Twin