ADVERTISEMENT

തന്റെ ആദ്യ ലംബോർഗിനി (Lamborghini) സൂപ്പർ എസ്‌യുവി ഉറുസ് (Urus) സ്വന്തമാക്കി സച്ചിൻ തെൻഡുൽക്കർ. കഴിഞ്ഞ മാസം ഇന്ത്യൻ വിപണിയിൽ എത്തിയ ഏകദേശം 4.18 കോടി രൂപ എക്സ്ഷോറൂം വിലയുള്ള ഉറുസ് എസ്സാണ് (Urus S) സച്ചിന്റെ ഗാരിജിലെ ഏറ്റവും പുതിയ വാഹനം. രാജ്യാന്തര വിപണിയിൽ കഴിഞ്ഞ വർഷം അവസാനമാണ് ഉറുസ് എസിനെ ലംബോർഗിനി (Lamborghini) അവതരിപ്പിച്ചത്.

 

ബിഎംഡബ്ല്യു ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡറായ സച്ചിന്റെ ഗാരിജിലെ ആദ്യ ലംബോർഗിനിയാണ് നീല നിറത്തിലുള്ള ഉറുസ് എസ്. കഴിഞ്ഞ മാസം അവസാനമാണ് വാഹനം റജിസ്റ്റർ ചെയ്തിരിക്കുന്നത്. നാലു ലീറ്റർ ട്വിൻ ടർബോചാർജ്ഡ് വി8 എൻജിനാണ് വാഹനത്തിൽ. 666 ബിഎച്ച്പി കരുത്തും 850 എൻഎം ടോർക്കും നിൽകും ഈ എൻജിൻ. വേഗം നൂറു കടക്കാൻ വെറും 3.5 സെക്കൻഡ് മാത്രം മതി.

 

പുതിയ ഉറുസ് കൂടാതെ പോർഷെ 911 ടർബോ എസ്‍, ബിഎംഡബ്ല്യു 7 സീരിസ് എൽഐ, ബിഎംഡബ്ല്യു എക്സ് 5 എം, ബിഎംഡബ്ല്യു ഐ8 തുടങ്ങിയ നിരവധി വാഹനങ്ങൾ സച്ചിനുണ്ട്.

 

English Summary: Sachin Tendulkar Bought Lamborghini Urus S

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com