ADVERTISEMENT

ട്രയംഫ് സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400 എക്‌സ് എന്നീ മോഡലുകള്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. ട്രയംഫ് - ബജാജ് പങ്കാളിത്തത്തോടെ വിപണിയിലെത്തുന്ന ആദ്യ ബൈക്കുകളാണ് ഇവ. ഇന്ത്യയിലെ ബജാജ് പ്ലാന്റില്‍ നിര്‍മിച്ച ശേഷം വില്‍പനയും ബജാജ് തന്നെ നിര്‍വഹിക്കുമെന്നാണ് പ്രാഥമിക സൂചനകള്‍. ഇരു വാഹനങ്ങള്‍ക്കും 398 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് കരുത്ത് പകരുന്നത്. 

triumph-speed-400-1

സ്പീഡ് 400 എന്ന മോഡലിന്റെ ഡിസൈന്‍ സ്ട്രീറ്റ് ട്വിന്‍ എന്ന മോഡലിനോടു വളരെ സാമ്യമുള്ള വിധത്തിലാണ്. സ്‌ക്രാംബ്ലര്‍ 900 മോഡലില്‍ കണ്ട വിധത്തിലുള്ള എലമെന്റുകള്‍ 400എക്‌സില്‍ കാണാം. ട്രയംഫ് വികസിപ്പിച്ച ടിആര്‍ സീരിസ് എന്‍ജിനാണ് വാഹനത്തിലുള്ളത്. 398 സിസി വാഹനത്തിനു 40 എച്ച്പി പരമാവധി കരുത്തും 37.5 എന്‍എം ടോര്‍ക്കും ലഭിക്കും. കെടിഎം 390 സിസി ലൈനപ് വാഹനങ്ങളുടേതിനു സമമാണ് എന്‍ജിന്റെ പ്രവര്‍ത്തനങ്ങള്‍. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. കരുത്ത് കൂടിയ ട്രയംഫ് 900 സിസി വാഹനങ്ങള്‍ക്ക് നിലവില്‍ 5 സ്പീഡ്് ഗിയര്‍ബോക്‌സാണെന്നത് പുതിയ വാഹനങ്ങളെ സംബന്ധിച്ച് രസകരമായ വസ്തുതയാണ്. 

triumph-scrambler400x

ലിക്വിഡ് കൂളിങ് സംവിധാനം വാഹനത്തിലുണ്ട്. ധാരാളം എയര്‍ ഫിന്നുകളും വാഹനത്തിനു ലഭിച്ചു. സ്‌പോര്‍ട്‌സ് ഡൈനാമിക്‌സ് കൂടുതല്‍ ലഭിക്കാന്‍ ഇത് വാഹനത്തെ സഹായിക്കും. ട്രയംഫിന്റെ വലിയ വാഹനങ്ങളിലേതു പോലെ തന്നെ ത്രികോണാകൃതിയിലുള്ള എന്‍ജിന്‍ കവറും വാഹനത്തിനു വലതുവശത്തുണ്ട്. ബ്രിട്ടീഷ് നിര്‍മാതാക്കളായ ട്രയംഫിന്റെ നിര്‍മാണ മികവുകള്‍ വാഹനത്തിന്റെ ഭൂരിഭാഗം മേഖലകളിലും പ്രകടമാണ്. 

triumph-speed-400

ട്യൂബുലര്‍ സ്റ്റീലില്‍ നിര്‍മിച്ച സ്‌പൈന്‍-പെരിമീറ്റര്‍ ഹൈബ്രിഡ് ഫ്രെയിമാണ് വാഹനത്തിലുള്ളത്. 17 ഇഞ്ച് വീലുകളാണ് സ്പീഡ് 400 സീരിസിലുള്ളത്. സ്‌ക്രാംബ്ലര്‍ 400 എക്‌സില്‍ മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 17 ഇഞ്ച് വീലുമാണെന്നാണ് സൂചനകള്‍. മെറ്റ്‌സെലര്‍ സോഫ്റ്റ് കോംപൗണ്ട് ടയറുകളാണ് അവതരിപ്പിച്ച വാഹനത്തിലുള്ളത്. എല്‍ഇഡി ലൈറ്റ് സംവിധാനങ്ങളും, റൈഡ് ബൈ വയര്‍ സാങ്കേതിക വിദ്യയും ഡ്യുവല്‍ ചാനല്‍ എബിഎസ്, മാറ്റാന്‍ സാധിക്കുന്ന വിധത്തിലുള്ള ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയും യുഎസ്ബി സി ചാര്‍ജിങ് പോര്‍ട്ട്, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റേഷന്‍ എന്നിവയും വാഹനത്തിലുണ്ടാകും. ജൂലൈ 5ന് ഇന്ത്യന്‍ വിപണിയിലെത്തുന്ന വാഹനത്തിന് 3 ലക്ഷം രൂപ മുതല്‍ വില ആരംഭിക്കുമെന്നാണ് സൂചന.

English Summary: Triumph Speed 400, Scrambler 400 X unveiled, to be built by Bajaj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com