ADVERTISEMENT

ടൊയോട്ടയുടെ പുതു തലമുറ വെല്‍ഫയര്‍ ഇന്ത്യയിലേക്കെത്തുന്നു. പുതിയ വെല്‍ഫെയറിന്റെ ബുക്കിങ്ങുകള്‍ പല ടൊയോട്ട ഡീലര്‍മാരും സ്വീകരിച്ചു തുടങ്ങി. നിലവില്‍ വെല്‍ഫെയര്‍ ബുക്കു ചെയ്ത ഉപഭോക്താക്കള്‍ക്കും താല്‍പര്യമുണ്ടെങ്കില്‍ പുതു തലമുറയിലേക്ക് മാറാന്‍ അവസരമുണ്ട്. രണ്ടു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെയാണ് ബുക്കിങ്ങിനായി ഈടാക്കുന്നത്. സെപ്റ്റംബർ മാസത്തോടെ പുതു തലമുറ വെല്‍ഫെയര്‍ ഇന്ത്യന്‍ നിരത്തില്‍ ഓടി തുടങ്ങും.

toyota-vellfire-6

 

toyota-vellfire-2

മലയാളി സിനിമാ താരങ്ങളുടെ പ്രിയ വാഹനമാണ് ടൊയോട്ട വെല്‍ഫെയര്‍. മോഹന്‍ലാല്‍, സുരേഷ് ഗോപി, ഫഹദ് ഫാസില്‍, നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍ എന്നീ സിനിമാക്കാരെല്ലാം വെല്‍ഫെയറിന്റെ ആഡംബരം ആസ്വദിക്കുന്നവരാണ്. ടൊയോട്ടയുടെ ടിഎന്‍ജിഎ- കോ മോഡുലാര്‍ പ്ലാറ്റ്‌ഫോമിലാണ് പുതു തലമുറ വെല്‍ഫെയര്‍ ഇറങ്ങുക. അതുകൊണ്ടുതന്നെ നിലവിലെ വെല്‍ഫെയറിനേക്കാളും വലിപ്പം കൂടുതലായിരിക്കും പുതിയ വെല്‍ഫയറിന്. ഈ ആഡംബര എംപിവിയില്‍ ആറു പേര്‍ക്ക് സുഖമായി സഞ്ചരിക്കാന്‍ സാധിക്കും. മുന്നിലെ ആറു പടികളുള്ള ഗ്രില്ലെയാണ് പുതിയ വെല്‍ഫെയറിന്റെ രൂപത്തില്‍ ആദ്യം ശ്രദ്ധിക്കപ്പെടുക. 

toyota-vellfire-5

 

ഉള്ളിലേക്കു വരുമ്പോള്‍ കൂടുതല്‍ ലളിതമാക്കാനാണ് ടൊയോട്ട ശ്രമിച്ചിട്ടുള്ളത്. ഡാഷ്‌ബോര്‍ഡിലെ ബട്ടണുകളുടെ എണ്ണം നിലവിലെ വെല്‍ഫയറിനെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. ഡാഷ്‌ബോര്‍ഡിന്റെ മധ്യത്തിലായിട്ടാണ് വലിയ ടച്ച് സ്‌ക്രീനുള്ളത്. മുന്‍ വെല്‍ഫെയറിനേക്കാള്‍ ആഡംബരം കൂടുതലാണ് പുതിയ മോഡലിനെന്നാണ് ടൊയോട്ട നല്‍കുന്ന വാഗ്ദാനം. കൂടുതല്‍ സൗകര്യപ്രദമായ സീറ്റ് രൂപകല്‍പനയാണ് പുതിയ മോഡലിലുള്ളത്. രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളാണ്. സീറ്റുകളില്‍ വെന്റിലേഷന്‍, ഹീറ്റിംങ് സൗകര്യങ്ങളുമുണ്ട്. സണ്‍ റൂഫ് ഇടത്തു നിന്നും വലത്തു നിന്നും തുറക്കാനാവും. താഴേക്കു വലിക്കാവുന്ന സണ്‍ ഷെയ്ഡുകളും കൂടുതല്‍ എ.സി വെന്റുകളും വെല്‍ഫെയറിലുണ്ട്. 

 

രണ്ടു എൻജിന്‍ ഓപ്ഷനുകളിലാണ് പുതിയ വെല്‍ഫെയര്‍ എത്തുന്നത്. 2.4 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എൻജിന് 275hp കരുത്തും 430Nm പരമാവധി ടോര്‍ക്കും പുറത്തെടുക്കാന്‍ സാധിക്കും. സി.വി.ടി ഗിയര്‍ബോക്‌സുമായാണ് ഈ എൻജിന്‍ ബന്ധിപ്പിച്ചിരിക്കുന്നത്. 2.5 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ ഹൈബ്രിഡ് എൻജിനാണ് രണ്ടാമത്തേത്. ഇ-സി.വി.ടി ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ എൻജിന് 250hpയാണ് കരുത്ത്. ഇന്ത്യയില്‍ 2.5 ലീറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എൻജിനായിരിക്കും ടൊയോട്ട പുറത്തിറക്കുകയെന്നാണ് സൂചന.

 

English Summary: 2023 Toyota Vellfire MPV Unofficial Bookings Start in India, Launch Soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com