ADVERTISEMENT

അമിത വേഗം അപകടമാണെന്നതു വീണ്ടും വീണ്ടും പറയേണ്ടതില്ല. എങ്കിലും റോഡിലെ ചിലരുടെ അഭ്യാസ പ്രകടനങ്ങൾ കാണുമ്പോഴും അത് വലിയ അപകടങ്ങളിലേക്കു വഴി വയ്ക്കുമ്പോഴും പറയാതിരിക്കുന്നതെങ്ങനെ? ഇത്തരത്തിൽ അമിതവേഗം മൂലം അപകടം ക്ഷണിച്ചു വരുത്തിയ ഒരു എസ്‌യുവിയുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ ലോകത്തിന്റെ ശ്രദ്ധയിലെത്തിയിരുന്നു. വേഗം കൂടിയപ്പോൾ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും എതിർദിശയിലൂടെ പോയ ഒരു ട്രക്കിൽ ഇടിക്കുകയുമായിരുന്നു. മറ്റൊരു വാഹനത്തിന്റെ ഡാഷ് ക്യാമിൽ പതിഞ്ഞ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോള്‍ വൈറലായിരിക്കുന്നത്.

നാഗ്‌പൂർ - വാരാണസി ദേശീയ പാതയിലാണ് അപകടം നടന്നത്. തിരക്കുള്ള പാതയിലൂടെ മുന്നോട്ടു പോകുന്ന ട്രക്കിനെ വിഡിയോയിൽ കാണുവാൻ കഴിയും. പെട്ടെന്ന് എതിർദിശയിൽ നിന്നും അമിതവേഗത്തിൽ ഡിവൈഡർ കടന്നെത്തിയ എസ്‌യുവി, ട്രക്കിൽ ഇടിയ്ക്കുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ചാൽ മനസിലാക്കാൻ കഴിയുന്നത് നാലുവരി പാതയിൽ, മറുഭാഗത്തുകൂടിപൊയ്ക്കൊണ്ടിരുന്ന കാർ അമിത വേഗത്തിൽ, ഡിവൈഡറും കടന്നു ഇപ്പുറമെത്തിയാണ് അപകടത്തിൽപെട്ടത് എന്നാണ്.

അപകടത്തിൽ എസ്‌യുവിയുടെ മുൻഭാഗത്തിനു സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മുൻ ബമ്പർ, ഗ്രിൽ, ഹെഡ്‍ലൈറ്റ്, ഫെൻഡർ തുടങ്ങി വാഹനത്തിന്റെ വലതു ഭാഗത്താണ് കൂടുതൽ നാശനഷ്ടം. മാത്രമല്ല, എസ് യു വിയുടെ മുന്നിലെ വീലടക്കമുള്ള ഭാഗങ്ങൾ റോഡിൽ ഊരി വീണു കിടക്കുന്നതും വിഡിയോയിൽ ദൃശ്യമാണ്. അപകടത്തിൽ ആർക്കും തന്നെയും സാരമായ പരിക്കുകൾ ഇല്ലെന്നാണ് അറിയുവാൻ കഴിയുന്നത്. അമിത വേഗത്തിൽ വളവു തിരിഞ്ഞപ്പോൾ എസ് യു വി യുടെ ഡ്രൈവർക്കു വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാകും അപകടത്തിന്റെ കാരണമെന്നാണ്  വിഡിയോയിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്.

English Summary:

Tata Safari Storme SUV Jumps Divider And Crashes Into Truck

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com