ADVERTISEMENT

കോർക്ക്∙ അയർലൻഡിലെ കോർക്കിൽ കൊല്ലപ്പെട്ട മലയാളി ചാർട്ടേഡ് അക്കൗണ്ടന്റ് ദീപ ദിനമണി (38) യുടെ മൃതദേഹം നാട്ടിൽ എത്തിക്കും. ഓഗസ്റ്റ് 11 വെള്ളിയാഴ്ചയാണ് മൃതദേഹം കർണ്ണാടകയിലെ ഹൊസൂരിലെ വീട്ടിലേക്കാണ് എത്തിക്കുക. അന്ന് രാവിലെ 8:30 മുതൽ ഉച്ചക്ക് 1:30 വരെ ചിന്നക്കൊലു അസലാന്തം റോഡിലെ എൻബിആർ ഹോംസിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം സംസ്കാരം നടത്തും.

 

തൃശൂർ സ്വദേശിനിയായ ദീപയുടെ അച്ഛൻ ദിനമണി, അമ്മ സരോജിനി എന്നിവർ കർണാടകയിലെ ഹൊസൂരിലാണ് ഇപ്പോൾ താമസിക്കുന്നത്. കേരളത്തിൽ എറണാകുളം, തൃശൂർ ജില്ലകളിൽ താമസിച്ചിരുന്ന ഇവർ പിന്നീട് ദീപയുടെ ജോലി സംബന്ധമായി കർണാടകയിലെ ബെംഗളൂരുവിലേക്കും തുടർന്നു ഹൊസൂരിലേക്കും താമസം മാറുകയായിരുന്നു. ദീപയുടെ സഹോദരൻ ഉല്ലാസ് ദിനമണി അയർലണ്ടിൽ എത്തി ദീപയുടെ അഞ്ച് വയസ്സുള്ള മകൻ റെയ്നാഷിനെ ഏറ്റുവാങ്ങിയിരുന്നു. ദീപ കൊല്ലപ്പെടുകയും ഭർത്താവ് കൊലപാതക കേസിൽ അറസ്റ്റിൽ ആവുകയും ചെയ്തതിനാൽ ഇവരുടെ ഏക മകന്റെ സംരക്ഷണം സോഷ്യല്‍ വെല്‍ഫെയര്‍ സംഘമായിരുന്നു ഏറ്റെടുത്തിരുന്നത്.

Read also: അയർലൻഡിൽ കൊല്ലപ്പെട്ട ദീപ ദിനമണി പ്രഗത്ഭയായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്; ഭർത്താവ് റിമാൻഡിൽ

 

ദീപയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കോർക്കിലെ വിവിധ ഇന്ത്യൻ സംഘടനകളുടെ ആക്ഷൻ കമ്മിറ്റിയാണ് മുൻകൈ എടുത്തത്. ആക്ഷൻ കമ്മിറ്റിയുടെ നേതൃത്തിൽ 25,000 യൂറോ സമാഹരിച്ചിരുന്നു. ഇത് മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും സംസ്കാര ചടങ്ങുകൾക്കും ഉപയോഗിക്കും. ബാക്കി വരുന്ന തുക ആശ്രിതർക്ക് കൈമാറും. 

 

ജൂലൈ 14 വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് ദീപ ദിനമണിയെ കൊല്ലപ്പെട്ട നിലയിൽ വാടക വീടിനുള്ളിൽ കണ്ടെത്തിയത്. അയർലൻഡിലെ കോര്‍ക്ക് സിറ്റിയില്‍ നിന്നും അഞ്ച് കിലോ മീറ്റര്‍ മാത്രം അകലെയുള്ള കാര്‍ഡിനാൾ കോര്‍ട്ടിലായിരുന്നു വാടക വീട്. സംഭവത്തെ തുടർന്ന് ടോഗർ ഗാര്‍ഡ (പോലീസ്) അറസ്റ്റ് ചെയ്ത ദീപയുടെ ഭർത്താവ് തൃശൂർ സ്വദേശിയായ റെജിൻ രാജൻ (41) ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലാണ്. ഓഗസ്റ്റ് 28 ന് വീണ്ടും റിജിനെ കോർക്ക് ജില്ലാ കോടതിയിൽ ഹാജരാക്കും.

Read also: അയർലൻഡിൽ കൊല്ലപ്പെട്ട ദീപ ദിനമണി: മെഴുകുതിരി നാളവുമായി അനുശോചനം അർപ്പിച്ച് ഇന്ത്യൻ സമൂഹം; ചിത്രങ്ങൾ

 

കോര്‍ക്കിലെ എയർപോർട്ട് ബിസിനസ് പാർക്കിൽ പ്രവര്‍ത്തിക്കുന്ന ആള്‍ട്ടര്‍ ഡോമസ് ഫണ്ട് സര്‍വീസ് (അയർലൻഡ്) ലിമിറ്റഡ് എന്ന രാജ്യാന്തര കമ്പനിയില്‍ സീനിയർ ഫണ്ട് സർവീസ് മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു. പന്ത്രണ്ട് വര്‍ഷത്തോളം പ്രവര്‍ത്തി പരിചയമുള്ള പ്രഗത്ഭയായ ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ആയിരുന്നു.

 

English Summary: Body of Deepa Dinamani to be brought home  

 

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com