ഹേമ ഈസ്റ്റർ-വിഷു-ഈദ് സ്നേഹ സംഗമം EVE 2k24 സമാപിച്ചു
Mail This Article
ഹെറിഫോഡ് ∙ യുകെ, മധ്യപടിഞ്ഞാറൻ മണ്ണിലെ കലാ സാംസ്‌കാരിക സംഘടന - ഹേമ നടത്തിയ ഈസ്റ്റർ വിഷു ഈദ് സ്നേഹ സംഗമം EVE -2k24 സമാപിച്ചു.
ഏപ്രിൽ 6 ശനിയാഴ്ച വൈകുന്നേരം 4 മണിയോടെ തുടങ്ങിയ പരിപാടികൾ രാത്രി 12വരെ നീണ്ടു നിന്നു. പൊതു സമ്മേളനവും, അവാർഡ് ദാനവും, വിവിധ കലാ പരിപാടികളും ജനസാനിധ്യം കൊണ്ട് ശ്രദ്ധ നേടി.
ഹെറിഫോഡ് മേയർ, NHS ട്രസ്റ്റ് മേധാവി തുടങ്ങിയ വിശിഷ്ട വ്യക്തികൾ പങ്കെടുത്ത പരിപാടി ഹെറിഫോഡിന്റെ ചരിത്രത്തിൽ ഒരു നാഴിക കല്ലായി മാറി. വിശിഷ്ട അതിഥികളെ ഹേമ പ്രസിഡന്റ് ശ്രീ സാജൻ ജോസഫിന്റെ നേതൃത്വത്തിൽ ചെണ്ട മേളത്തിന്റെയും താല പൊലിയുടെയും അകമ്പടിയോടെ സ്വീകരിച്ചു. ഗാനമേള, ഡാൻസ്, കോമഡിഷോ, DJ, early bird, ലേലം അങ്ങിനെ വിവിധങ്ങളായ പരിപാടികളും മാജിക് മസാല ടീം ഒരുക്കിയ സ്വാദിഷ്ടമായ ഭക്ഷണവും ഉണ്ടായിരുന്നു. സിതാരയും, ആൻസ്റ്റിനും അവതാരകർ ആയിരുന്നു. ഹേമ എക്സിക്യുട്ടീവ് അംഗം ശ്രീ ജെയ്സൺ ആറ്റുവാ പ്രോഗ്രം കോ ഓർഡിനേറ്റർ ആയി പ്രവർത്തിച്ചു. പങ്കെടുത്ത എല്ലാവർക്കും ഹേമ എക്സിക്യുട്ടീവ് കമ്മറ്റി നന്ദി രേഖപ്പെടുത്തി.