ബര്‍ലിന്‍ ∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ഫോണില്‍ ചര്‍ച്ച നടത്തിയെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ജനങ്ങള്‍ കൊല്ലപ്പെടുന്നത് അവസാനിപ്പിക്കാന്‍ പുട്ടിന്‍ ആഗ്രഹിക്കുന്നതായി ട്രംപ് പറഞ്ഞു.
പുട്ടിനുമായി നല്ല ബന്ധത്തിലാണെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള വ്യക്തമായ പദ്ധതി തനിക്കുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം, പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ട്രംപ് തയാറായില്ല. യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് അമേരിക്കയും റഷ്യയും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി റഷ്യന്‍ വക്താവ് ദിമിത്രി പെസ്കോവ് സ്ഥിരീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.