ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട്, റെക്കോർഡ്; 197 ഇടങ്ങളിലേക്കു വീസയില്ലാതെ പോകാം

Mail This Article
ബര്‍ലിന്‍ ∙ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടെന്ന റെക്കോർഡ് സിംഗപ്പൂർ നിലനിർത്തി. 197 ഇടങ്ങളിലേക്കു വീസയില്ലാതെ പോകാം. ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണു രണ്ടാം സ്ഥാനത്ത്. 190 രാജ്യങ്ങളിലേക്ക് ഈ പാസ്പോർട്ടുകൾക്ക് വീസയില്ലാതെ പ്രവേശനമുണ്ട്. ഏറ്റവും താഴെ അഫ്ഗാനിസ്ഥാനാണ്.
25 ഇടങ്ങളിലേക്കു മാത്രമാണ് അഫ്ഗാൻ പാസ്പോർട്ട് ഉള്ളവർക്ക് വീസയില്ലാതെ പോകാവുന്നത്. ആദ്യ പത്തിൽ യുഎഇയും ഇടം നേടിയിട്ടുണ്ട്. ഡെൻമാർക്ക്, ഫിൻലൻഡ്, ഫ്രാൻസ്, ജർമനി, അയർലൻഡ്, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങൾ മൂന്നാം സ്ഥാനത്താണ്–189. ഓസ്ട്രേലിയ 6–ാം സ്ഥാനത്തും (188) ഏഴാം സ്ഥാനത്ത് കാനഡയുമാണ്–187. അമേരിക്ക 9–ാം സ്ഥാനത്തുമാണ്–186.
യുഎഇ പത്താം സ്ഥാനത്താണ്–185. കഴിഞ്ഞ ദശകത്തില്‍ 72 ലക്ഷ്യ സ്ഥാനങ്ങള്‍ കൂടി പട്ടികയില്‍ ചേര്‍ത്തു കൊണ്ട് യുഎഇ പാസ്പോര്‍ട്ട് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കി. ആദ്യ പത്തില്‍ ഇടം നേടിയ ഏക അറബ് രാഷ്ട്രമാണ് യു എ ഇ. പട്ടികയില്‍ ഇന്ത്യ 80–ാം സ്ഥാനത്താണ്. 2015 ല്‍ യു എ ഇ പാസ്പോര്‍ട്ടിന് 32–ാം സ്ഥാനമാണുണ്ടായിരുന്നത്.