ADVERTISEMENT

ഷാർജ∙ 2021ലെ ' 'ഫെയിം ടൈംസ് ഇന്റർനാഷണൽ എക്സലൻസ് അവാർഡ് ' (എഫ്ടിഐഇഎ ) ആഗോള വ്യവസായിയും  ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനും സി ഇ ഒ യുമായ ഡോ.സോഹൻ റോയിക്ക് ലഭിച്ചു. ഏപ്രിൽ 24ന്, മാലിദ്വീപിൽ നടന്ന ചടങ്ങിൽ അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങി. എഫ്ടിഐഇഎയുടെ  ബെസ്റ്റ് വിഷനറി എന്റർപ്രനർ ഓഫ് ദ ഇയർ ' പുരസ്കാരത്തിനാണ് അദ്ദേഹം അർഹനായത്.

രാജ്യാന്തര തലത്തിലുള്ള സാമൂഹിക, സാമ്പത്തിക, വ്യാവസായിക മേഖലകളിലെ  പ്രമുഖ സംഘടനകളെയും വ്യക്തികളെയും അവരുടെ സംഭാവനകളെയും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ്  ഈ പുരസ്കാരങ്ങളിലൂടെ  ലക്ഷ്യമിടുന്നതെന്ന് എഫ്ടിഐഇഎ അറിയിച്ചു. ആഗോളതലത്തിൽ തനതു പ്രവർത്തനത്തിലൂടെ ശ്രദ്ധേയമായ നേട്ടം കൈവരിച്ച വ്യക്തികളാണ്  ഈ പുരസ്കാരത്തിലൂടെ ആദരിക്കപ്പെടുന്നത്.

award

വിവിധ മേഖലകളിൽ വിദഗ്ധരായ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിധികർത്താക്കളാണ് പുരസ്കാര ജേതാക്കളുടെ പ്രാഥമികപ്പട്ടിക തയാറാക്കുന്നത്. അവരിൽ നിന്നു നിശ്ചിത യോഗ്യതകളും മാനദണ്ഡങ്ങളും പുലർത്തുന്നവരെ  ജൂറിയുടെ ഗവേഷണ വിഭാഗം  പുരസ്കാരത്തിനായി ശുപാർശ ചെയ്യുകയുമാണ് തങ്ങളുടെ രീതിയെന്നും സംഘാടകർ പറഞ്ഞു.

വ്യവസായ പ്രമുഖൻ എന്നതിനൊപ്പം, കവി, സംവിധായകൻ, ചലച്ചിത്ര നിർമ്മാതാവ്, ചലച്ചിത്രഗാന രചയിതാവ്, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിലും ഡോ. സോഹൻ റോയ് സജീവമാണ്.  മാരിടൈം, എന്റർടൈൻമെന്റ്, ത്രീ ഡി ടെക്നോളജി, ഐടി, മീഡിയ, മൾട്ടിപ്ലക്‌സുകൾ, ഹെൽത്ത് കെയർ, ടൂറിസം തുടങ്ങി വിവിധ മേഖലകളിൽ, പതിനാറോളം രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വ്യവസായ സംരംഭങ്ങളുടെ ഉടമസ്ഥനും മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളും കൂടിയാണ് അദ്ദേഹം.  ഫോബ്സ് ലിസ്റ്റിലും അദ്ദേഹം ഇടംപിടിച്ചിട്ടുണ്ട്. 

പാരീസിലെ യൂറോപ്യൻ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി  പ്രഫഷണൽ ഡോക്ടറേറ്റ് നൽകി ആദരിച്ച വ്യക്തി,  ഗ്ലോബൽ മലയാളി ഫെഡറേഷൻ,  വേൾഡ് ലീഡർഷിപ്പ് കോൺഗ്രസ് തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുടെ ആദരവ് കരസ്ഥമാക്കിയ പ്രവാസി മലയാളി തുടങ്ങിയ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. 

പ്രവാസി എക്സ്പ്രസിന്റെ  'മലയാളി രത്ന ', നാഷനൽ അച്ചീവേഴ്സ് അവാർഡ് , ഗാത്ജോഡ്  ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, സരസ്വതി വിദ്യാലയത്തിന്റെ ഇൻസ്പയറിംഗ് ഐക്കൺ അവാർഡ് , വയലാർ പ്രവാസി സാഹിത്യ പുരസ്കാരം,  ലളിതാംബിക അന്തർജ്ജനം ഫൗണ്ടേഷൻ പുരസ്കാരം,  ജർമ്മൻ ഗ്ലോബൽ മലയാളി ഫെഡറേഷൻ പ്രവാസി പുരസ്കാരം, ഗാന്ധിഭവൻ ട്രസ്റ്റിന്റെ സത്യൻ നാഷനൽ ഫിലിം പുരസ്കാരം , മലയാള പുരസ്കാരം എന്നിവയും അദ്ദേഹത്തിനു ലഭിച്ച പുരസ്കാരങ്ങളിൽ ചിലതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com