നാഷനൽ മീഡിയ ഓഫിസിന് പുതിയ തലവൻ

Mail This Article
അബുദാബി∙ നാഷനൽ മീഡിയ ഓഫിസ് സ്ഥാപിക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.
ചെയർമാനായി ഷെയ്ഖ് സായിദ് ബിൻ ഹംദാൻ ബിൻ സായിദ് അൽ നഹ്യാനെ നിയമിക്കുകയും ചെയ്തു. കാബിനറ്റ് റാങ്കോടെയാണ് നിയമനം. സാമ്പത്തിക, ഭരണ നിർവഹണത്തിൽ സ്വതന്ത്ര അധികാരമുള്ള നാഷനൽ മീഡിയ ഓഫിസ് പ്രസിഡൻഷ്യൽ കോർട്ടിനാണ് റിപ്പോർട്ട് ചെയ്യേണ്ടത്.
ദേശീയ മാധ്യമ നിയമങ്ങളും ചട്ടങ്ങളും നിർദേശിക്കുക, വികസിപ്പിക്കുക, അവലോകനം ചെയ്യുക, രാജ്യത്തിന്റെ മാധ്യമ കാഴ്ചപ്പാടും സന്ദേശവും ഏകോപിപ്പിച്ച് അറിയിക്കുക, പ്രാദേശിക, രാജ്യാന്തര മാധ്യമ മേഖലയെ ശക്തിപ്പെടുത്തുക, രാജ്യതാൽപര്യം സംരക്ഷിക്കുക, രാജ്യത്തെ മാധ്യമ വ്യവസായത്തെ നയിക്കാൻ വൈദഗ്ധ്യമുള്ള തലമുറയെ ശാക്തീകരിക്കുക, മാധ്യമങ്ങൾക്കിടയിൽ സഹകരണം വർധിപ്പിക്കുക എന്നിവയാണ് പ്രധാന ദൗത്യം.
English Summary: Sheikh Zayed bin Hamdan bin Zayed Al Nahyan appointed as Chairman of National Media Office