കുമാരനാശാന്റെ നൂറാം ചരമവാർഷികാചരണം
Mail This Article
×
ഷാർജ ∙ ഗുരുവിചാരധാര യുഎഇ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാകവി കുമാരനാശാന്റെ 100ാം ചരമവാർഷികവും ഡോ. പൽപ്പുവിന്റെ 74ാം ചരമ വാർഷികവും ആചരിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി പി. ശ്രീപ്രകാശ് ഉദ്ഘാടനം ചെയ്തു. ഗുരുവിചാരധാര പ്രസിഡന്റ് പി. ജി. രാജേന്ദ്രൻ അധ്യക്ഷനായിരുന്നു.
നവോത്ഥാന മൂല്യങ്ങൾ കൈമോശം വന്ന ഒരു സമൂഹമായി വർത്തമാന കേരളം മാറിയെന്നും ഒരു രണ്ടാം നവോത്ഥാന മുന്നേറ്റത്തിനു കേരള സമൂഹം തയാറെടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പ്രദീപ് നെന്മാറ, മാതൃഭൂമി ചാനൽ റിപ്പോർട്ടർ സുരേഷ് വെള്ളിമുറ്റം, സന്തോഷ് നായർ, സുഭാഷ് ദാസ്, പുന്നയ്ക്കൻ മുഹമ്മദലി, ഷാജി ശ്രീധരൻ, പ്രഭാകരൻ പയ്യന്നൂർ, ഉന്മേഷ്, മഞ്ജു വിനോദ്, ഒ.പി.വിശ്വംഭരൻ, സജി ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.
English Summary:
100th Death Anniversary of Mahakavi Kumaranashan and Dr. Palpu's 74th Death Anniversary Observed.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.