ADVERTISEMENT

ദുബായ് ∙ അസ്ഥിര കാലാവസ്ഥയെ തുടർന്ന് ദുബായിൽ നിന്നുള്ള ഇന്റർസിറ്റി ബസ് സർവീസ് താത്കാലികമായി നിർത്തിവച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ) അറിയിച്ചു. തുടർ വിവരങ്ങൾക്ക് ആർടിഎയുടെ സമൂഹ മാധ്യമ പേജുകൾ പിന്തുടരാനും അഭ്യർഥിച്ചു.

ഷാർജ മുവൈലയിലെ മഴക്കാഴ്ച. ചിത്രം: ജോയ് ഡാനിയേൽ
ഷാർജ മുവൈലയിലെ മഴക്കാഴ്ച. ചിത്രം: ജോയ് ഡാനിയേൽ

∙ വിമാനത്താവളത്തിലേയ്ക്കുള്ള യാത്ര
അസ്ഥിര കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്ത് വിമാനത്താവളത്തിലേക്കുള്ള യാത്ര നേരത്തെയാക്കാൻ എയർ അറേബ്യ അബുദാബി, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാരോട് ഉപദേശിച്ചു. ഏറ്റവും പുതിയ വിമാന അപ്‌ഡേറ്റുകൾ ലഭിക്കുന്നതിന് ബുക്കിങ്ങിലെ കോൺടാക്റ്റ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനും എയർലൈൻ ശുപാർശ ചെയ്യുന്നു. ജീവന്റെയും സ്വത്തിന്റെയും സുരക്ഷയ്ക്കായി ബന്ധപ്പെട്ട അധികാരികൾ നൽകുന്ന എല്ലാ നിർദ്ദേശങ്ങളും മാർഗനിർദ്ദേശങ്ങളും കർശനമായി പാലിക്കാൻ നാഷണൽ സെന്റർ ഓഫ് എമർജൻസി മാനേജ്‌മെന്റ് ആൻഡ് ക്രൈസിസ് (NCEMA) പൊതുജനങ്ങളെ ആഹ്വാനം ചെയ്തു.

ഷാർജ മുവൈലയിലെ മഴക്കാഴ്ച. ചിത്രം: ജോയ് ഡാനിയേൽ
ഷാർജ മുവൈലയിലെ മഴക്കാഴ്ച. ചിത്രം: ജോയ് ഡാനിയേൽ

∙ ബൈക്ക് യാത്രികർക്ക് പൊലീസ് നിർദ്ദേശം
അസ്ഥിരമായ കാലാവസ്ഥയിൽ ബൈക്ക് ഓടിക്കുന്നത് ഒഴിവാക്കാൻ ഡെലിവറി ബൈക്ക് റൈഡറുകാരോട് അബുദാബി പൊലീസ് അഭ്യർഥിച്ചു. പ്രതികൂല കാലാവസ്ഥയിൽ ഗതാഗതവും ഡെലിവറി സേവനങ്ങളും നിർത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുകയും ചെയ്തു.  

∙ ദുബായിലെ താമസക്കാർക്കുള്ള മുന്നറിയിപ്പ്
ദുബായ് മുനിസിപ്പാലിറ്റിയും ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയും (ദേവ) മറ്റ് വകുപ്പുകളും അസ്ഥിരമായ കാലാവസ്ഥയ്‌ക്കിടയിൽ സ്വീകരിക്കേണ്ട വിവിധ മുൻകരുതൽ നടപടികളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയി. അടിസ്ഥാന സൗകര്യങ്ങൾ, റോഡുകൾ, അണക്കെട്ടുകൾ എന്നിവയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പ് നടപടികൾ ഊർജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയം പങ്കിട്ടു.

English Summary:

Unstable Weather: Intercity Bus Services from Dubai Temporarily Suspended

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com