ADVERTISEMENT

അബുദാബി ∙ അഞ്ചാം പനിക്കെതിരായ സൗജന്യ കുത്തിവയ്പ് അബുദാബിയിൽ ആരംഭിച്ചു. 1–5 വയസ്സുകാർക്കാണ് കുത്തിവയ്പ്. ആഗോളതലത്തിൽ അഞ്ചാംപനി പടരുന്ന പശ്ചാത്തലത്തിലാണ് നടപടി. 

അബുദാബി പബ്ലിക് ഹെൽത്ത് സെന്ററിനു (എഡിപിഎച്ച്സി) കീഴിലുള്ള എമിറേറ്റിലെ ഹെൽത്ത് കെയറിൽ എത്തിയാണ് സൗജന്യ കുത്തിവയ്പ്. എല്ലാ പ്രായത്തിലുമുള്ള വ്യക്തികൾക്ക് അഞ്ചാംപനി പിടിക്കുമെങ്കിലും 5 വയസ്സിനു താഴെയുള്ള കുട്ടികളെയാണ് കൂടുതലായി ബാധിക്കുക. 3 ആഴ്ചത്തേക്കാണ് വാക്സീൻ ക്യാംപെയ്ൻ. അബുദാബി, അൽഐൻ, അൽദഫ്ര എന്നിവിടങ്ങളിലെ 58 പൊതു ആരോഗ്യ കേന്ദ്രങ്ങളിലും വാക്സീൻ ലഭ്യമാണ്.

ദേശീയ വാക്സീൻ പദ്ധതിയിൽ നിലവിൽ അഞ്ചാം പനിക്ക് 2 ഡോസ് വാക്സീൻ നൽകുന്നു. ആദ്യ ഡോസ് 12ാം മാസത്തിലും രണ്ടാമത്തേത് 18ാം മാസത്തിലുമാണ് നൽകുന്നത്. പ്രതിരോധം ശക്തിപ്പെടുത്താനാണ് അധിക ഡോസ് നൽകുന്നത്.

English Summary:

Abu Dhabi Launches Immunisation Campaign to Safeguard Children from Measles Virus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com