ചൂട്, ആരോഗ്യ പ്രശ്നങ്ങൾ: തൊഴിലാളികൾക്ക് പരിശീലനം
Mail This Article
ഷാർജ ∙ കടുത്ത ചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മാനസികസമ്മർദം കുറയ്ക്കാനും ആരോഗ്യ പ്രശ്നങ്ങളിൽ നിന്നു സ്വയം സംരക്ഷിക്കാനും പ്രത്യേക പരിശീലനം സംഘടിപ്പിച്ചു.
സ്വകാര്യ മേഖലയിലെ തൊഴിലാളികളെ ലക്ഷ്യമിട്ടാണ് പരിശീലനം സംഘടിപ്പിച്ചത്. പ്രിവൻഷൻ ആൻഡ് സേഫ്റ്റി അതോറിറ്റിയുടെ സഹകരണത്തോടെ സലാമ ട്രെയ്നിങ് സെന്റർ പരിശീലനത്തിനു നേതൃത്വം നൽകി. കടുത്ത ചൂട് നേരിടാനും മുൻകരുതലുകൾ എടുക്കാനും തൊഴിലാളികളെ പരിശീലിപ്പിച്ചു.
തൊഴിൽ മേഖലയിൽ ആരോഗ്യവും സുരക്ഷയും പാലിക്കുക എന്നത് ഒരു സംസ്കാരമായി തൊഴിലാളികൾ വളർത്തിയെടുക്കണം. കടുത്ത ചൂടിൽ ശരീര ഊഷ്മാവ് സാധാരണ നിലയിൽ നിലനിർത്തുന്നതിനുള്ള മാർഗങ്ങൾ പരിശീലിപ്പിച്ചു. കൂടുതൽ വെള്ളം കുടിക്കുന്നത് ചൂടുമായി ബന്ധപ്പെട്ട സമ്മർദം കുറയ്ക്കാൻ സഹായിക്കും. സൂര്യപ്രകാശം നേരിട്ടു ശരീരത്ത് പതിക്കാതിരിക്കാനുള്ള സുരക്ഷാ വസ്ത്രങ്ങൾ ധരിക്കുന്നതും പരിശീലിപ്പിച്ചു.