ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ദുബായ് ∙ നാട്ടിൽ നിന്ന് 26 അമ്മമാരെ യുഎഇയില്‍ കൊണ്ടുവന്ന് അക്കാഫ് അസോസിയേഷന്റെ പൊന്നോണക്കാഴ്ച. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ  തിരുവോണദിവസമായ സെപ്തംബർ 15ന് രാവിലെ 8 മുതലാണ് പരിപാടി. തിരുവനന്തപുരം മുതൽ മഞ്ചേശ്വരം വരെയുള്ള നൂറോളം കോളജ് അലുമ്‌നികളുടെ അലുംനി കൂട്ടായ്മയായ അക്കാഫ് അസോസിയേഷന്റെ 26–ാ മത് ഓണാഘോഷത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കുന്ന  26 മലയാളി അമ്മമാരൊത്തുള്ള അമ്മയോണമാണ് ഇത്തവണത്തെ പ്രത്യേകത.

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമാണ് അമ്മമാരെത്തുക. ദുബായിൽ താരതമ്യേന കുറഞ്ഞ ശമ്പളത്തിൽ ജോലിചെയ്യുന്ന പ്രവാസികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരുടെ  ജീവിതത്തിൽ ഒരിക്കലും നടക്കില്ലെന്ന് കരുതിയ സ്വപ്നമാണ് അക്കാഫിന്റെ ഓണാഘോഷത്തോടനുബന്ധിച്ചുള്ള മാതൃവന്ദനത്തിൽ സാക്ഷാൽക്കരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ വർഷത്തെ പൊന്നോണക്കാഴ്ചയിൽ 25 അമ്മമാരെ അക്കാഫ് ദുബായിലെത്തിച്ചിരുന്നു. ദുബായ് ഇന്ത്യൻ കോൺസുലേറ്റ്, കേരള സർക്കാരിന്റെ കീഴിലുള്ള നോർക്ക റൂട്സ് എന്നിവരും വിവിധ വ്യാപാര വാണിജ്യ സ്ഥാപനങ്ങളും  വിവിധ കോളജ് അലുംനികളും മാതൃവന്ദനവുമായി സഹകരിക്കുന്നു. 

കോളജ് അലുംനി അംഗങ്ങൾമാറ്റുരക്കുന്ന  അത്തപൂക്കളം, സിനിമാറ്റിക് ഡാൻസ്, പായസം, പുരുഷ കേസരി, മലയാളി മങ്ക, സാംസ്‌കാരിക ഘോഷയാത്ര, കുട്ടികൾക്കായി പെയിന്റിങ് - ചിത്ര രചനാ മത്സരങ്ങൾ അരങ്ങേറും. ഉച്ചയ്ക്ക് 12 ന് ഏഴായിരത്തോളം പേര്‍ക്കുള്ള ഓണസദ്യ ആരംഭിക്കും. സച്ചിൻവാര്യരുടെയും ആര്യദയാലിന്റെയും  നേതൃത്വത്തിലുള്ള ബാൻഡിന്റെ സംഗീത നിശ ആഘോഷത്തിന് മാറ്റു കൂട്ടും. 

അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ്, സെക്രട്ടറി എ. എസ്‌.  ദീപു, ട്രഷറർ മുഹമ്മദ് നൗഷാദ് , ജനറൽ കൺവീനർ ശങ്കർ നാരായണൻ , വൈസ് പ്രസിഡന്റ് വെങ്കിട് മോഹൻ , ഡയറക്ർ ബോർഡ് അംഗങ്ങളായ മച്ചിങ്ങൽ രാധാകൃഷ്ണൻ, മുഹമ്മദ് റഫീഖ് , ഷൈൻ ചന്ദ്രസേനൻ, സാനു മാത്യു , ജോയിന്റ് ജനറൽ കൺവീനർമാരായ ഡോ. ജയശ്രീ, എ. വി .ചന്ദ്രൻ, സഞ്ജുകൃഷ്ണൻ, ഫെബിൻ, മൻസൂർ എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി പൊന്നോണക്കാഴ്ചയുടെ വിജയത്തിനായി പ്രവർത്തിക്കുന്നു. യുഎയിലെ പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ വെസ്റ്റ്സോൺ, നിഷ്ക ജ്വല്ലറി എന്നിവരാണ് പൊന്നോണക്കാഴ്ചയുടെ പ്രധാന പ്രയോജകർ.

English Summary:

AKCAF Ponnonakazhcha: Bringing 26 mothers from Kerala to Celebrate Onam in UAE

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com