അബ്ദുൽ റഹീമിന്റെ കേസിൽ വാദം പൂര്‍ത്തിയായില്ല; വിശദമായി പഠിക്കണമെന്ന് കോടതി, വിധി വീണ്ടും നീട്ടി
Mail This Article
റിയാദ് ∙ സൗദി അറേബ്യയിലെ റിയാദില്‍ ജയിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം വൈകും. ഇന്ന് റിയാദ് ക്രിമിനല്‍ കോടതിയില്‍ രാവിലെ 11.30ന് വാദം തുടങ്ങിയെങ്കിലും പൂര്‍ത്തിയായില്ല. കേസ് വീണ്ടും മാറ്റിവച്ചു. വിശദമായി പഠിക്കാനാണ് കേസ് വീണ്ടും മാറ്റിയത്.
15 മില്യന്‍ റിയാല്‍ മോചനദ്രവ്യം നല്‍കിയതോടെ വധശിക്ഷയെന്ന ആവശ്യത്തില്‍ നിന്ന് കൊല്ലപ്പെട്ട സൗദി പൗരന്റെ കുടുംബം പിന്‍വാങ്ങിയിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് തടവ് അടക്കമുള്ള ശിക്ഷകളിലാണ് ഇനി കോടതി തീരുമാനം വരാനുള്ളത്. ഇതിന്റെ വാദമാണ് ഇപ്പോള്‍ നടന്നുവരുന്നത്. കഴിഞ്ഞ രണ്ടുസിറ്റിങ്ങിലും ഇത് സംബന്ധിച്ച് വാദം നടന്നിരുന്നു.
ഏതാനും ദിവസം മുൻപ് കേസിൽ വാദം നടന്നിരുന്നു. ഇന്ന് വീണ്ടും കേസ് പരിഗണിക്കുകയായിരുന്നു. ഇരുഭാഗത്തിന്റെയും അഭിഭാഷകർ നിയമസഹായ വിദഗ്ധരും ഇന്ന് കോടതിയിൽ എത്തിയിരുന്നു.