ADVERTISEMENT

ദുബായ് ∙ മികച്ച ഡ്രൈവറില്ലാ വാഹനങ്ങൾ കണ്ടെത്തുന്നതിന് ആർടിഎ നടത്തുന്ന രാജ്യാന്തര മത്സരത്തിന്റെ അന്തിമ റൗണ്ടിലേക്ക് 5 കമ്പനികൾ യോഗ്യത നേടി.

ജർമനി, ചൈന, യുഎഇ കമ്പനികൾ ഉൾപ്പെടുന്ന വീ റൈഡ്, ഡ്യൂഷ് ബാൻ, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, യുഎഇ, ഓസ്ട്രിയ കമ്പനികളായ ബ്രൈറ്റ് ഡ്രൈവ്, ഇ വെർസും, ഷിപ്ടെക്, സി ബബിൾസ് എന്നിവരുടെ കൺസോർഷ്യം, യുഎഇ, ചൈന കമ്പനികളായ ഒർക്കബോട്ട്, പിക്സ് മൂവിങ്, ഹെറിയറ്റ് വാട്ട് യൂണിവേഴ്സിറ്റി എന്നിവർ ചേർന്നുള്ള കൺസോർഷ്യം, ഓസ്ട്രിയയിൽ നിന്നുള്ള സുര, ആർടി എന്നിവരുടെ കൺസോർഷ്യം, സിംഗപ്പൂരിൽ നിന്നുള്ള സെലോസ് എന്നിവരാണ് യോഗ്യതനേടിയ കമ്പനികൾ. സെപ്റ്റംബറിൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വേൾഡ് കോൺഗ്രസ് ആൻഡ് ചാലഞ്ച് ഫോർ സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് സമ്മേളനത്തിൽ വിജയികളെ പ്രഖ്യാപിക്കും.

English Summary:

UAE Entities among Five Finalists of Dubai Self-Driving Challenge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com