വിഭാഗീയ പരാമര്‍ശം; കുവൈത്തില്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് അന്‍പതിനായിരം ദിനാര്‍ പിഴ

Mail This Article
×
കുവൈത്ത് സിറ്റി ∙ ദേശീയതയ്‌ക്കെതിരെ യൂട്യൂബി ലൂടെ അഭിപ്രായപ്രകടനം നടത്തിയ കുവൈത്തി മാധ്യമ പ്രവര്‍ത്തകയ്ക്ക് പിഴ ശിക്ഷ. ക്രിമിനല്‍ കോടതിയാണ് ഐഷ അല്‍ റഷീദിന് അമ്പതിനായിരം ദിനാര്‍ പിഴ ചുമത്തിയത്.
മുഹറം മാസത്തില്‍ ഇവര്‍ വിഡിയോ ക്ലിപ്പുകള്‍ വഴി രാജ്യദ്രോഹത്തിന് പ്രേരിപ്പിക്കുകയും ഷിയാ വിഭാഗത്തെ അപമാനിക്കുകയും ചെയ്തു എന്ന കേസിലാണ് കോടതിവിധി. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തക 500 ദിനാര്‍ അടച്ച് ജാമ്യത്തില്‍ പുറത്തിറങ്ങിയിരിക്കുകയാണ്.
English Summary:
Media figure Aisha Al-Rashid fined 50,000 dinars for sect insults
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.