ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ദോഹ ∙ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ പഴയ മെട്രാഷ് 2 മൊബൈൽ ആപ്ലിക്കേഷൻ മാർച്ച് 1 മുതൽ പ്രവർത്തനരഹിതമായിരിക്കും. രാജ്യത്തെ സ്വദേശികളും പ്രവാസി താമസക്കാരും മെട്രാഷിന്റെ പുതിയ ആപ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കണമെന്നും മന്ത്രാലയം അധികൃതർ നിർദേശിച്ചു.

കഴിഞ്ഞ ഡിസംബറിലാണ് കൂടുതൽ സേവനങ്ങളോടെ മെട്രാഷ് 2 ആപ്പിന്റെ പുതിയ പതിപ്പ് അധികൃതർ പുറത്തിറക്കിയത്. മന്ത്രാലയത്തിന്റെ ഇ–സേവനങ്ങൾക്കായാണ് മെട്രാഷ്  2 ആപ് ഉപയോഗിക്കുന്നത്. മെട്രാഷിന്റെ പുതിയ ആപ് ആപ്പിൾ, ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവിടങ്ങളിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഐഒഎസ് വേർഷൻ 13, ആൻഡ്രോയിഡ് വേർഷൻ 29 എന്നിവയിലും പുതിയ ആപ് ലഭ്യമാണ്. 

കൂടുതൽ സേവനങ്ങളും പുതുമകളുമായാണ് ഉപയോക്തൃ സൗഹൃദ ഡിസൈനിൽ പുതിയ ആപ് പുറത്തിറക്കിയത്. പുതിയ പെയ്മെന്റ് സംവിധാനം, വ്യക്തിഗത അഥോറൈസേഷൻ, സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷ, റീപ്രിന്റ്, ഭാര്യയുടെയും കുട്ടികളുടെയും വിവരങ്ങൾ റജിസ്റ്റർ ചെയ്യൽ എന്നിവയും പുതിയ സേവനങ്ങളിൽ ഉൾപ്പെടുന്നു. റസിഡൻസി പെർമിറ്റ് അപേക്ഷിക്കൽ, പുതുക്കൽ, ഡ്രൈവിങ് ലൈസൻസ്, ഗതാഗത ലംഘനം റിപ്പോർട്ട് ചെയ്യൽ തുടങ്ങിയവ ഉൾപ്പെടെ 250 തിലധികം സേവനങ്ങളാണ് മെട്രാഷിലുള്ളത്. 

English Summary:

Qatar Interior Ministry's old Metrash 2 Application will be discontinued from March 1. Users to download New Metrash application from Apple, Google Play store and IOS Version 13 and Android Version 29

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com