സൗദി സ്ഥാപകദിനാഘോഷങ്ങൾക്ക് മാറ്റ് കൂട്ടി ഗിന്നസ് നേട്ടം

Mail This Article
റിയാദ് ∙ സൗദി സ്ഥാപകദിനാഘോഷങ്ങൾക്ക് മാറ്റ് കൂട്ടി ഇത്തവണ ഗിന്നസ് നേട്ടം. ഫൗണ്ടേഷൻ ദിനാഘോഷങ്ങളുടെ ഭാഗമായി റിയാദിൽ സംഘടിപ്പിച്ച അറബ് പാരമ്പര്യ അർദ നൃത്തമാണ് ഗിന്നസ് ബുക്കിൽ കയറിയത്. റിയാദിലെ സ്ഥാപകദിനാഘോഷം സാക്ഷ്യം വഹിച്ച 633 കലാകാരൻമാരുടെ പങ്കാളിത്തോടെ അരങ്ങേറിയ ഏറ്റവും വലിയ സൗദി അർദ നൃത്തത്തിനാണ് ഏറ്റവും കൂടുതൽ എണ്ണം നർത്തകർ പങ്കെടുത്തതിനുള്ള അവാർഡ് നേട്ടം ലഭിച്ചത്.
ദേശീയ സ്വത്വത്തിലുള്ള അഭിമാനം, ജനപ്രിയ പൈതൃകത്തിലുള്ള താൽപര്യം, ആഗോളതലത്തിൽ അത് ഉയർത്തിക്കാട്ടുന്നതൊക്കെ എന്നിവ പ്രതിഫലിപ്പിക്കുന്ന സ്ഥാപിത ദേശീയ പാരമ്പര്യങ്ങളിലൊന്നായ അർദയുടെ പ്രാധാന്യം സ്ഥിരീകരിക്കുന്നു.
ഫെബ്രുവരി 20 മുതൽ 23 വരെ നാല് ദിവസങ്ങളിലായി റിയാദ് നഗരത്തിനായുള്ള റോയൽ കമ്മീഷൻ, റിയാദ് മേഖല എമിറേറ്റ് എന്നിവ സംഘടിപ്പിച്ച സ്ഥാപക ദിനാഘോഷങ്ങൾ ഞായറാഴ്ച വൈകുന്നേരം ഖസർ അൽഹുകം പ്രദേശത്തെ ജസ്റ്റിസ് സ്ക്വയറിൽ 50,000 ത്തിലധികം സന്ദർശകരുടെ വൻ സാന്നിധ്യത്തിനിടയിൽ സമാപിച്ചു.