ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ദുബായ്∙ ദുബായിൽ ഈ വർഷം കെട്ടിട സേവന നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. നിലവിൽ ഏറ്റവും ഉയർന്ന പ്രോപ്പർട്ടി  സേവന നിരക്കുകൾ ജുമൈറ ബേ ഐലൻഡിലെ ബൾഗാരി റിസോർട്ടുകളിലും താമസസ്ഥലങ്ങളിലുമാണ്- ചതുരശ്ര അടിക്ക് 53.7 ദിർഹം.

ദുബായ് മറീന, ബിസിനസ് ബേ, ഡൗൺടൗൺ, ബ്ലൂവാട്ടർ എന്നിവിടങ്ങളിലും. ജുമൈറ വില്ലേജ് സർക്കിൾ, മർജാൻ, ജുമൈറ ലേക്ക് ടവേഴ്‌സ്, ദുബായ് സൗത്ത് എന്നിവിടങ്ങളിലാണ് ഏറ്റവും കുറഞ്ഞ നിരക്ക്. സേവന നിരക്ക് ഉപയോക്താക്കളെ ബാധിക്കുക കെട്ടിട വാടക വർധനവിലൂടെയാണ്.

വീട്ടുടമസ്ഥർ അവരുടെ റെസിഡൻഷ്യൽ കെട്ടിടത്തിൻ്റെയോ പ്രദേശത്തിൻ്റെയോ എല്ലാ പൊതു സൗകര്യങ്ങളുടെയും അറ്റകുറ്റപ്പണികൾക്കും പരിപാലനത്തിനും നൽകുന്ന ഫീസ് ആണ് സർവീസ് ചാർജ്. ക്ലീനിങ്, മെയിൻ്റനൻസ്, സെക്യൂരിറ്റി, ലാൻഡ്സ്കേപിങ്, മാലിന്യ നിർമാർജനം, അറ്റകുറ്റപ്പണികൾ, വസ്തുവിൻ്റെയും സമൂഹത്തിൻ്റെയും പൊതുവായ പരിപാലനം, മാനേജ്മെൻ്റ്, അഡ്മിനിസ്ട്രേഷൻ, യൂട്ടിലിറ്റികൾ എന്നിവ സേവന നിരക്കുകളിൽ ഉൾപ്പെടുന്നു.

2024-ൽ ദുബായിലുടനീളമുള്ള സേവന നിരക്കുകൾ ശരാശരി 10 ശതമാനം വർധിച്ചു. ഈ വർധനവ് ഓരോ സമൂഹത്തിനും പ്രത്യേക സൗകര്യങ്ങളും പരിപാലന ആവശ്യകതകളും അനുസരിച്ച് വ്യത്യസ്തമാണ്. പൊതുമേഖലകളുടെ അറ്റകുറ്റപ്പണികൾ, ഊർജ ഉപയോഗം, ജീവനക്കാരുടെ ആവശ്യങ്ങൾ എന്നിങ്ങനെയുള്ള ഉയർന്ന പ്രവർത്തനച്ചെലവുകളാണ് പല കേസുകളിലും സർവീസ് ചാർജുകളുടെ വർധനവിന് കാരണമായതെന്ന്  ഈ രംഗത്തെ പ്രമുഖർ പറയുന്നു. ഓരോ വികസനത്തിനും അനുസരിച്ച് 2025-ൽ ദുബായിൽ സേവന നിരക്കുകളിൽ അഞ്ച് മുതൽ പത്ത് ശതമാനം വരെ വർധനവ് പ്രതീക്ഷിക്കുന്നു.

English Summary:

Building service charge will increase by up to 10 percent this year in Dubai. House rent will also increase.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com