ഖത്തറിലെ ഇന്ധനവില പ്രഖ്യാപിച്ചു; നാളെ മുതൽ പ്രീമിയം പെട്രോൾ വിലയിൽ വർധന

Mail This Article
×
ദോഹ ∙ ഖത്തറിൽ മാർച്ചിലെ ഇന്ധനവില പ്രഖ്യാപിച്ചു. പ്രീമിയം ഗ്രേഡ് പെട്രോൾ നിരക്കിൽ നേരിയ വർധന. സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല.
പുതുക്കിയ നിരക്ക് പ്രകാരം മാർച്ച് 1 മുതൽ പ്രീമിയം പെട്രോൾ ലിറ്ററിന് 2.05 റിയാൽ ആയിരിക്കും നിരക്ക്. ഫെബ്രുവരിയിൽ 2 റിയാൽ ആയിരുന്നു നിരക്ക്. അതേസമയം സൂപ്പർ ഗ്രേഡ് പെട്രോളിന് ലിറ്ററിന് ഫെബ്രുവരിയിലെ നിരക്കായ 2.10 റിയാലും ഡീസലിന് 2.05 റിയാലും തുടരും.
ഖത്തർ എനർജിയാണ് ഇന്ധനവില പ്രഖ്യാപിച്ചത്. രാജ്യാന്തര എണ്ണ വിപണി അനുസരിച്ച് 2017 സെപ്റ്റംബർ മുതലാണ് എല്ലാ മാസവും ഇന്ധനവില പുതുക്കി നിശ്ചയിക്കാൻ തുടങ്ങിയത്.
English Summary:
Qatar Energy announced fuel price for February 2025. Premium Petrol price increased to 2.05 QR, Super Grade Petrol and Diesel price remain unchanged.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.