ADVERTISEMENT

മദീന ∙ റമസാനിൽ ആദ്യ 10 ദിവസത്തിനിടെ പ്രവാചകപ്പള്ളിയായ മസ്ജിദുന്നബവിയിൽ പ്രാർഥനയ്ക്ക് എത്തിയത് വിവിധ രാജ്യക്കാരായ 97 ലക്ഷം പേർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സംവിധാനം വഴി തിരക്ക് നിയന്ത്രിക്കുകയും സുഗമമായ ഒഴുക്ക് ക്രമീകരിക്കുകയും ചെയ്തുവരുന്നതായി ഹറം കാര്യ അതോറിറ്റി അറിയിച്ചു.

റമസാൻ രാവുകളിൽ ലക്ഷക്കണക്കിന് വിശ്വാസികൾ ദിവസേന ഹറം പള്ളിയിലെ ഇഫ്താർ വിരുന്നിലും മഗ്‌രിബ്, ഇശാ, തറാവീഹ് നമസ്കാരങ്ങളിലും പങ്കെടുക്കുന്നു. തിരക്ക് കണക്കിലെടുത്ത് പള്ളിയുടെ മുറ്റത്തും വരാന്തയിലും പരവതാനി വിരിച്ച് നമസ്കാരത്തിന് സൗകര്യം ഏർപ്പെടുത്തുകയും തീർഥജലം (സംസം) ലഭ്യമാക്കുകയും ചെയ്തതായി അധികൃതർ പറഞ്ഞു.

English Summary:

Over 9.7 million worshipers throng Prophet's Mosque during first 10 days of Ramadan

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com