ADVERTISEMENT

അബുദാബി ∙ ഇന്ന് (ശനി) പുലർച്ചെ യുഎഇയിൽ മൂടൽമഞ്ഞ് അനുഭവപ്പെട്ടു. ചില പ്രദേശങ്ങളിൽ കനത്ത മൂടൽമഞ്ഞാണ് കാണപ്പെട്ടത്. ഇത് വിശാലമായ പ്രദേശങ്ങളെ മൂടുകയും റോഡുകളിൽ ദൃശ്യപരത കുറയ്ക്കുകയും ചെയ്തു. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന മാറിക്കൊണ്ടിരിക്കുന്ന വേഗ പരിധികൾ പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. കൂടാതെ, ഇന്ന് താപനിലയിൽ നേരിയ വർധനയുണ്ടാകാൻ സാധ്യതയുണ്ടെന്നും നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു.  

ഇന്ന്, പ്രത്യേകിച്ച് രാത്രിയിൽ തണുപ്പ് അനുഭവപ്പെട്ടേക്കാമെങ്കിലു താപനില വർധിക്കാൻ സാധ്യതയുണ്ട്. രാത്രിയിലും നാളെ (ഞായർ) രാവിലെയും കാലാവസ്ഥ ഈർപ്പമുള്ളതായിരിക്കും. ചില തീരദേശ, പടിഞ്ഞാറൻ ആന്തരിക പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറ് മുതൽ വടക്കുകിഴക്ക് വരെ നേരിയതോ മിതമായതോ ആയ കാറ്റ് വീശും. ചിലപ്പോഴൊക്കെ 10 കിലോമീറ്റർ മുതൽ 25 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന പൊടിപടലങ്ങൾ ഉണ്ടാകും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ നേരിയ തോതിൽ പ്രക്ഷുബ്ധമായിരിക്കും.

താപനില അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ അബുദാബിയിൽ താപനില 30 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. കുറഞ്ഞത് 19 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. അതേസമയം ദുബായിൽ അബുദാബിയുടേതിന് സമാനമായി 30 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 18 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ഷാർജയിൽ കൂടിയത് 30 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 18 ഡിഗ്രി സെൽഷ്യസും ആയിരിക്കും. 

English Summary:

National Center of Meteorology issues fog warning for UAE

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com