മലയാളി ജിദ്ദയിൽ അന്തരിച്ചു; വിട പറഞ്ഞത് സൗദിയിലെ ദീർഘകാല പ്രവാസി

Mail This Article
×
ജിദ്ദ ∙ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം കൊണ്ടോട്ടി സ്വദേശി ജിദ്ദയിൽ അന്തരിച്ചു. മുണ്ടക്കുളം സ്വദേശി കാരി ഉണ്ണിമോയീൻ (കുട്ടിക്ക–60) ആണ് മരണമടഞ്ഞത്. ജിദ്ദ ഹയ്യ് നഈമിൽ മന്തിക്കടയിൽ ജീവനക്കാരനായിരുന്നു. 33 വർഷമായി പ്രവാസിയാണ്.
ഭാര്യ: സൈനബ, മക്കൾ: മുഹമ്മദ് അലി, ഖദീജ, ആമിനത്ത് ശരീഫ, മരുമക്കൾ: സൈതലവി അരിമ്പ്ര, സൈനുദ്ധീൻ (ജിദ്ദ). ജിദ്ദ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കും. മരണാനന്തര നിയമസഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
English Summary:
Native of Malappuram Died in Jeddah.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.