ഖത്തറിൽ ഈദുൽ ഫിത്ർ മാർച്ച് 30 ന്: ഖത്തർ കലണ്ടർ ഹൗസ്

Mail This Article
ദോഹ ∙ ജ്യോതിശാസ്ത്ര കണക്കനുസരിച് 2025 മാർച്ച് 30 നായിരിക്കും ഖത്തറിൽ ഈദുൽ-ഫിത്തറെന്ന് ഖത്തർ കലണ്ടർ ഹൗസ്. മാർച്ച് 29 ന് റമസാൻ 29 പൂർത്തിയാക്കി മാർച്ച് 30 ന് ശവ്വാൽ ഒന്നായിരിക്കും.
ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളെ അടിസ്ഥാനമാക്കിയാണ് പ്രഖ്യാപനം നടതുന്നതെന്ന് ഖത്തർ കലണ്ടർ ഹൗസിന്റെ പ്രസ്താവനയിൽ പറഞ്ഞു. ഈ വർഷത്തെ ശവ്വാൽ (പത്താമത്തെ ചാന്ദ്ര മാസം) ചന്ദ്രക്കല മാർച്ച് 29 വൈകുന്നേരം ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക് 1:58 ന് (GMT രാവിലെ 10:58) പിറവിയെടുക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ എഞ്ചിനീയർ ഫൈസൽ അൽ അൻസാരി പറഞ്ഞു.
എന്നാൽ രാജ്യത്ത് മാസപ്പിറവി തീരുമാനിക്കാനുള്ള അധികാരം ഖത്തർ മതകാര്യ മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക സമിതിക്കായിരിക്കും. റമസാൻ 29 ന് സൂര്യൻ അസ്തമിച്ചാൽ ചന്ദ്ര പിറവി ദർശനം നടക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ചെറിയ പെരുന്നാൾ പ്രഖ്യാപനം ഔദോഗികമായി നടക്കുക.