റൗദാ ശരീഫ് സന്ദർശനം; പുതുക്കിയ സമയം ഇന്നുമുതൽ

Mail This Article
മദീന ∙ റമസാനിൽ അവസാന പത്തിലെ തിരക്ക് കണക്കിലെടുത്ത് മദീനയിൽ പ്രവാചകന്റെ കബറിടം സ്ഥിതി ചെയ്യുന്ന റൗദാ ശരീഫ് സന്ദർശിക്കാനുള്ള സമയം പുനഃക്രമീകരിച്ചു. ഇന്നു മുതൽ പുതുക്കിയ സമയം പ്രാബല്യത്തിൽ വരും.
തിരക്ക് നിയന്ത്രിക്കുന്നതിനും സന്ദർശനം സുഗമമാക്കുന്നതിനും റൗദാ ശരീഫ് സന്ദർശനത്തിന് നുസൂക് ആപ്പിൽ മുൻകൂട്ടി ബുക്ക് ചെയ്യണം. ഓരോരുത്തർക്കും ലഭിച്ച സമയക്രമം പാലിച്ച് എത്തണമെന്ന് ഹറംകാര്യ അതോറിറ്റി അറിയിച്ചു. റമസാനിൽ മക്കയിൽ ഉംറ നിർവഹിക്കാനും പ്രവാചക പള്ളിയായ മദീനയിലെ മസ്ജിദുന്നബവി സന്ദർശിക്കാനും വിശ്വാസികളുടെ ഒഴുക്കാണ്. 5 നേരത്തെ പ്രാർഥനകളിൽ ജനലക്ഷങ്ങളാണ് പങ്കെടുക്കുന്നത്.
പുതുക്കിയ സമയം
∙ വനിതകൾ
രാവിലെ 6 മുതൽ 11 വരെ
∙ പുരുഷന്മാർ
രാവിലെ 11.20 മുതൽ
രാത്രി 8 വരെ
∙ രാത്രി 11 മുതൽ 12 വരെ
∙ പുലർച്ചെ 2 മുതൽ 5 വരെ