ADVERTISEMENT

റിയാദ് ∙ ആഭ്യന്തര ഹജ് തീർഥാടകർക്ക് മെനിഞ്ചൈറ്റിസ് വാക്സിനേഷൻ നിർബന്ധമാണെന്ന് ഹജ്, ഉംറ മന്ത്രാലയം.ഈ വർഷം ഹജ് നിർവഹിക്കാൻ ആഗ്രഹിക്കുന്ന സ്വദേശികളും വിദേശികളും മെനിഞ്ചൈറ്റിസ് പ്രതിരോധ കുത്തിവയ്പ് എടുക്കണം. വാക്സീൻ സ്വീകരിക്കാത്തവർക്ക് ഹജ് പാക്കേജ് ലഭിക്കില്ലെന്നും അറിയിച്ചു. ആഭ്യന്തര തീർഥാടകർ ഹജ്ജിന് 10 ദിവസം മുൻപെങ്കിലും വാക്സീൻ എടുക്കണം.

ഒരിക്കൽ വാക്സീൻ സ്വീകരിച്ചവർക്ക് 5 വർഷത്തേക്ക് പരിരക്ഷയുള്ളതിനാൽ വീണ്ടും എടുക്കേണ്ടതില്ല. തീർഥാടകരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. സുരക്ഷിത ഹജ് ഉറപ്പാക്കുന്നതിന് ഇൻഫ്ലുവൻസ, കോവിഡ്-19 വാക്സീനുകൾ എടുക്കണമെന്നും ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രാലയത്തിന്റെ സിഹതി ആപ്ലിക്കേഷൻ വഴി വാക്സീന് അപ്പോയ്ന്റ്മെന്റ് എടുക്കാം

English Summary:

The Ministry of Hajj and Umrah has announced that meningitis vaccination is mandatory for domestic Hajj pilgrims.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com