ഒത്തുചേരലിന്റെ മനോഹാരിതയിൽ ഇഫ്താർ സംഗമങ്ങൾ

Mail This Article
ഇൻകാസ് യുഎഇ കോഴിക്കോട് ജില്ല കമ്മിറ്റി
ഷാർജ ∙ ഇൻകാസ് യുഎഇ നാഷനൽ കമ്മിറ്റി ഷാർജയിൽ നടത്തി വരുന്ന ഇഫ്താർ ടെന്റിൽ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ ഉദ്ഘാടനം ചെയ്തു. ഇൻകാസ് ഷാർജ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് നൗഷാദ് മന്ദങ്കാവ് അധ്യക്ഷനായിരുന്നു.
മാധ്യമ പ്രവർത്തകൻ സുരേഷ് വെള്ളിമുറ്റം, സിനിമ പ്രൊഡക്‌ഷൻ ഡിസൈനർ സന്തോഷ് രാമൻ എന്നിവർ മുഖ്യാതിഥികളായി. ഇൻകാസ് യുഎഇ വർക്കിങ് പ്രസിഡന്റ് പി.ഷാജി, ഇൻകാസ് ഷാർജ പ്രസിഡന്റ് കെ.എം.അബ്ദുൽ മനാഫ്, വൈ.എ.റഹീം, അബ്ദുല്ല മല്ലച്ചേരി, കമാൽ കൊടിയത്തൂർ, ഷാജി വടകര എന്നിവർ പ്രസംഗിച്ചു.

അക്കാഫ് ചിൽഡ്രൻസ് ക്ലബ്
ദുബായ് ∙ ഇഫ്താർ കിറ്റ് വിതരണത്തിനു നേതൃത്വം നൽകി അക്കാഫ് ഇവന്റ്സിന്റെ ചിൽഡ്രൻസ് ക്ലബ്. ലേബർ ക്യാംപുകളിൽ അക്കാഫ് നടത്തുന്ന ഭക്ഷണ വിതരണത്തിന്റെ ചുമതലയാണ് ഒരു ദിവസത്തേക്ക് ചിൽഡ്രൻസ് ക്ലബ് ഏറ്റെടുത്തത്.
7000 ഭക്ഷണപ്പൊതികളാണ് കുട്ടികൾ വിതരണം ചെയ്തത്. ഹിറ്റ് എഫ്എം ആർജെ ഡോണ മുഖ്യാതിഥിയായിരുന്നു. ചിൽഡ്രൻസ് ക്ലബ് പ്രതിനിധികളായ സി.എച്ച്. മനോജ്, ഇന്ദു വാരിയർ, സരിൻ സണ്ണി എന്നിവർ നേതൃത്വം നൽകി.

പൊന്നാനി എംഇഎസ് പൂർവവിദ്യാർഥി കൂട്ടായ്‌മ
അബുദാബി ∙ പൊന്നാനി എംഇഎസ് കോളജിലെ പൂർവവിദ്യാർഥികളുടെ അബുദാബിയിലെ കൂട്ടായ്‌മയായ മെസ്‌പൊ അബുദാബി ഇഫ്താർ സംഗമം നടത്തി. ഡോ. കെ.വി.അബ്ദുൽ റഷീദ് പ്രഭാഷണം നടത്തി. കെഎസ്‌സി ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, ജോയിന്റ് സെക്രട്ടറി പ്രകാശ് പള്ളിക്കാട്ടിൽ, മലയാളം മിഷൻ ഡയറക്ടർ സഫറുല്ല പാലപ്പെട്ടി, സന ഫഹ്മിദ, ബഷീർ കോറോത്തിയിൽ, അബ്ദുൽ റസാഖ്, ഡോ.അബ്ദുൽ റഷീദ് എന്നിവരെ ആദരിച്ചു.
മെസ്‌പാ യുഎഇ പ്രസിഡന്റ് ഹാരിസ് കാളിയത്തെൽ, ചെയർമാൻ മുല്ലപ്പൂ അസീസ്, മെസ്‌പാ ദുബായ് ജനറൽ സെക്രട്ടറി നവാബ് മേനത്, അബുദാബി പ്രസിഡന്റ് അഷ്‌റഫ് പന്താവൂർ, ജനറൽ സെക്രട്ടറി ശക്കീബ് പൊന്നാനി, ട്രഷറർ റാഫി പാടൂർ, അബ്ദുൽ മജീദ് പൊന്നാനി, എ.വി.അബൂബക്കർ, നൗഷാദ് യൂസഫ് എന്നിവർ പ്രസംഗിച്ചു.

ഇന്ത്യൻ മീഡിയ അബുദാബി
അബുദാബി ∙ ഇന്ത്യൻ മീഡിയ അബുദാബി ഇഫ്‌താർ മീറ്റും കുടുംബസംഗമവും നടത്തി. അബുദാബി ഇന്ത്യൻ എംബസി കോൺസുലർ ഡോ. ബാലാജി രാമസ്വാമി മുഖ്യാതിഥിയായിരുന്നു. ലുലു ഗ്രൂപ്പ് മീഡിയ ആൻഡ് കമ്യൂണിക്കേഷൻ ഡയറക്ടർ വി.നന്ദകുമാർ, കൊമേര പേ മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് മേധാവി അജിത് ജോൺസൺ, ബുർജീൽ ഹോൾഡിങ്‌സ് മീഡിയ ആൻഡ് കമ്യൂണിക്കേഷൻ മാനേജർ എം.ഉണ്ണിക്കൃഷ്ണൻ, എൽഎൽഎച്ച് ഹോസ്പിറ്റൽ ബിസിനസ് ഡവലപ്മെന്റ് മാനേജർ നിർമൽ ചിയ്യാരത്ത്, അഹല്യ ഗ്രൂപ്പ് സീനിയർ ഓപ്പറേഷൻ മാനേജർ സൂരജ് പ്രഭാകർ, ലുലു ഗ്രൂപ്പ് മാർക്കറ്റിങ് മാനേജർ സുധീർ കൊണ്ടേരി, ട്രാൻ ടെക്ക് എംഡി റഫീഖ് കയനയിൽ, ഡെസേർട് റോസ് എംഡി അൻഷാർ, അൽസാബി ഗ്രൂപ്പ് മീഡിയ മാനേജർ സിബി കടവിൽ തുടങ്ങിയവർ പങ്കെടുത്തു. പ്രസിഡന്റ് സമീർ, ജനറൽ സെക്രടറി റാഷിദ് പൂമാടം, ട്രഷറർ ഷിജിന കണ്ണൻദാസ് എന്നിവർ പ്രസംഗിച്ചു.