ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂജഴ്‌സി ∙ ന്യൂയോർക്ക് മെട്രോ ട്രാൻസിറ്റ് അതോറിറ്റിയിലെ (എംടിഎ) 84 ജീവനക്കാർക്ക് കൊറോണവൈറസ് മൂലം ജീവഹാനി സംഭവിച്ചതിന്റെ പൂർണ ഉത്തരവാദിത്വം സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ (സിഡിസി)യ്ക്കും ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ)യ്ക്കുമാണെന്ന് എംടിഎ ചെയർമാൻ പാറ്റ് ഫോയെ ആരോപിച്ചു. സിഡിസിയുടെ നിർദ്ദേശങ്ങൾ നൂറുശതമാനം നിർവഹിക്കുകയും ലോകാരോഗ്യ സംഘടനയുടെ വാക്കുകൾ ശിരസാവഹിക്കുകയും ചെയ്‌തതുകൊണ്ട്  എംടിഎയ്ക്കു വലിയ വിലകൊടുക്കേണ്ടി വന്നുവെന്നും അദ്ദേഹം പത്ര സമ്മേളത്തിൽ തുറന്നടിച്ചു.

എംടിഎ ചെയർമാൻ പറഞ്ഞത് ശരിവയ്ക്കുന്നത് തന്നെയായിരുന്നു ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കുമോയുടെയും പത്രസ്താവന. ന്യൂയോർക്ക് ഗവർണർ ഇന്നലെ നടത്തിയ പ്രസ്താവന പ്രകാരം എംടിഎയിലെ മരണസംഖ്യ കൂടിയതിനു കാരണം വേണ്ടത്ര മുൻ കരുതലുകൾ ഇല്ലാത്തതുകൊണ്ടാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ വൈറസ് ഇത്ര  ഭീകര വിനാശകാരിയാണെന്ന് ആർക്കും അറിയില്ലായിരുന്നു. വായുവിൽ മൂന്നു മണിക്കൂറും പ്ലാസ്റ്റിക്കിലും ഇരുമ്പിലും മൂന്നു ദിവസം വരെ വൈറസിന് നിലനിൽക്കാൻ പറ്റുമെന്നിരിക്കെ പ്ലാസ്‌റ്റിക്കും ഇരുമ്പുപ്രതലവും ധാരാളമായുള്ള ട്രെയിനുകളിലും ബസുകളിലും ഈ വൈറസുകൾക്ക് ദീർഘകാലത്ത് വിഹരിക്കാൻ കഴിയും. ഇത് മനസിലാക്കാൻ വൈകിയതാണ് 84 എംടിഎ ജീവനക്കാർ മരിക്കാനിടയായതെന്നും കുമോ പറഞ്ഞു. അതിൽ  81  ജീവനക്കാർ സബ്‌വേയിലും ബസുകളിലും ജോലിചെയ്തുവരുന്നവരാണെന്നും ഗവർണർ സൂചിപ്പിച്ചു.

MTA

ഈ വിനാശകാരിയായ ഈ വൈറസിനെ നശിപ്പിക്കുക കഠിനശ്രമകരമെന്നതു മാത്രമല്ല ഇതിനു മനുഷ്യരിൽ യാതൊരു സ്വഭാവലക്ഷണവുമില്ലാതെ അതിജീവിക്കാൻ കഴിയുന്നതും ഇതിനെ ചെറുക്കാനുള്ള പ്രവർത്തികളെ ഏറെ ദുഷ്ക്കരമാക്കുമെന്നും കുമോ പറഞ്ഞു.  പുതിയ കണ്ടുപിടുത്തങ്ങളിൽ ഞെട്ടിപ്പിക്കുന്നതാണെന്നുപറഞ്ഞ ഗവർണർ പുതിയ ഡിസ് ഇന്ഫെക്ഷനിംഗ്‌ പ്രോട്ടോക്കോളുമായി പൊരുത്തപ്പെട്ടു വരികയാണെന്നും പറഞ്ഞു. 

എംടിഎയിലെ 71,000 ജീവനക്കാരിൽ  3,332  ജീവനക്കാർക്ക് കോവിഡ് 19 പോസിറ്റീവ് ആണെന്നും അതിൽ 2463 എംടിഎയുടെ സബ്‌വേ അല്ലെങ്കിൽ ബസ് ജീവനക്കാരുമാണെന്നും എംടിഎ സ്ഥിരീകരിച്ചു. എംടിഎയുടെ 3,368 ജീവനക്കാർ ഹോം ക്വാറന്റീനിൽ ആണെന്നും ആണെന്നും എംടിഎ വക്താവ് വ്യക്തമാക്കി. എംടിഎയുടെ 6,450 ജീവനക്കാർ രോഗം ഭേദമായി ജോലിയിൽ തിരികെ പ്രവേശിച്ചു. അതിൽ ഭൂരിഭാഗവും സിറ്റിസബ്‌വേയിലും ബസുകളിലും ജോലി ചെയ്യുന്നവരാണ്.

മാർച്ച് മാസത്തെ നാലാഴ്ചകളിൽ ജീവക്കാരുടെ സുരക്ഷക്കായി ഫെയ്സ്മാസ്ക്ക് ധരിക്കേണ്ടതില്ല എന്ന തീരുമാനമെടുത്തതിൽ ഖേദം പ്രകടിപ്പിക്കാൻ വിസമ്മതിച്ച ഫോയെ സിഡിസിയും ലോകാരോഗ്യ സംഘടനയും നൽകിയ ഉപദേശങ്ങൾ സ്വീകരിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പറഞ്ഞു. അവർ രാജ്യത്തിനു മുഴുവൻ തെറ്റായ ഉപദേശവും സന്ദേശവും നൽകിയതിലും ഖേദിക്കുന്നു. സിഡിസിയുടെ ഗുരുതരമായ വീഴ്ചയിൽ രാജ്യം മുഴുവൻ അപലപിക്കുന്നുണ്ടെന്നും ഫോയെ പറഞ്ഞു.

ആറാഴ്ചകൊണ്ട് ന്യൂയോർക്ക് സിറ്റിയിലെ മുൻ നിരയിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം പേരിലേക്കും വൈറസ് വ്യാപനം അതി ഗുരുതരമായി മാറി. മരണപ്പെട്ടവരിൽ മൂന്നു പേരൊഴികെ ഏല്ലാവരും സബ്‌വേ ജീവനക്കാരോ ബസ് ഓപ്പറേറ്റർമാരോ ആയിരുന്നു. ബസുകളുടെ മുൻ വാതിലൂടെയുള്ള യാത്രക്കാരുടെ പ്രവേശനം നിയന്ത്രിക്കുകയും പിൻ വാതിലിലൂടെ മാത്രംപ്രവശനം അനുവദിക്കുകയും ചെയ്‌ത ചെയർമാന്റെ മാർഗ്ഗനിർദ്ദേശം കൂടുതൽ ജീവനക്കാരിലേക്കു വൈറസ് വ്യാപനം വർധിക്കുന്നത് നിയന്ത്രിക്കാൻ കഴിഞ്ഞതായി എംടിഎ ചീഫ് സേഫ്റ്റി ഓഫിസർ പാറ്റ് വാറൻ പറഞ്ഞു. ചില വർക്ക് സ്റ്റേഷനുകളിൽ യാത്രക്കാരുടെ ടെമ്പറേച്ചർ പരിശോധന ഏർപ്പെടുത്തിയതും മറ്റൊരു അനുകൂല ഘടകമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫോയെ ഉൾപ്പെടെയുള്ള എംടിഎയുടെ ഉന്നത ഉദ്യോഗസ്ഥർ തങ്ങളുടെ മുൻനിര ജീവനക്കാരുടെ ത്യാഗ സേവങ്ങൾക്കു നന്ദിപറയുകയും ജീവത്യാഗം ചെയ്യപ്പെട്ട ജീവനക്കാർക്കായി സ്‌മാരകം ഏർപ്പെടുത്തുകയും ചെയ്യുമെന്നും അറിയിച്ചു. 

MTA1

എന്നാൽ നന്ദി മാത്രംപേരാ എന്നാണ് യൂണിയൻ നേതാക്കളുടെ പ്രതികണം. ഈ മഹാമാരിയിൽ  ആരോഗ്യം പണയം വച്ചുപോലും നിസ്‌തുല സേവനം ചെയ്യുന്ന ട്രസിറ്റ് ജീവനക്കാർക്ക് അടിയന്തിരമായി കൂടുതൽ ശമ്പള വർധനവ്‌ നൽകണമെന്ന് ട്രാൻസ്‌പോർട് വർക്കേഴ്സ് യൂണിയൻ 100 പ്രസിഡന്റ് ടോണി യുറ്റ്‌നോ അവകാശപ്പെട്ടു. അതേസമയം, ഫെഡറൽ ഗവൺമെന്റ് ഇതിനുള്ള പണം കണ്ടെത്താൻ നിയമനിർമ്മാണം നടത്താൻ ഇടപെടണമെന്ന് ഫോയെ പറഞ്ഞു. ഓരോ ദിവസവും ട്രാൻസിറ്റ് ജീവനക്കാർ അഭിമുഖികരിക്കുന്നത് വലിയ റിസ്‌ക്കുള്ള ദൗത്യമാണ്.അതുകൊണ്ടു അവർക്ക് ഹസാർഡ് പേ  ആയി അടിയന്തിര സഹായം  നൽകണമെന്ന് തങ്ങൾ ഡിമാൻഡ് ചെയ്യുകയാണെന്ന് യുറ്റ്‌നോ പറഞ്ഞു. 

തെരെഞ്ഞെടുക്കപ്പെട്ട എല്ലാ ഗവൺമെന്റുകളും ട്രാൻസിറ്റ് ജീവനക്കാർക്ക് ഹസാഡ് പേ നൽകണമെന്ന് നിർദ്ദേശിക്കുന്നുണ്ട് അതുകൊണ്ടു എംടിഎയ്ക്കു സഹായം നൽകാൻ ഫെഡറൽ ഗവൺമെന്റ് നിയമം പാസാക്കുന്നതു വരെ കാത്തു നിൽക്കാൻ യൂണിയൻ മെമ്പർമാർക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു.  എംടിടിയുടെ കീഴിലുള്ള അതീവ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ദിവസേന രണ്ടു തവണയും  മാറ്റിടങ്ങളിൽ ദിവസത്തിൽ ഒറിയ തവണ വീതവും കഴിഞ്ഞ 72 മണിക്കൂറായി  ഡിസ് ഇൻഫെക്ഷനിംഗ് നടത്തി വരികയാണെന്ന്  ട്രാൻസിറ്റ് അതോറിട്ടി വക്താവ് പറഞ്ഞു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com