ADVERTISEMENT

വെർജിനിയ ∙ ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് ഓഫ് വെർജിനിയ യുഎസ് അറ്റോർണിയായി ഇന്ത്യൻ അമേരിക്കൻ വംശജൻ രാജ് പരീക്ക് നിയമിതനായി. വെർജീനിയ സംസ്ഥാന ചരിത്രത്തിൽ  ആദ്യമായാണ് ഇന്ത്യൻ അമേരിക്കൻ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നും ഒരാൾ ഈ സ്ഥാനത്തേക്ക് നിയോഗിക്കപ്പെടുന്നത്.

നിലവിലുള്ള അറ്റോർണി ജ. സാഖറി രാജിവയ്ക്കുന്ന ഒഴിവിലാണ് രാജിന്റെ നിയമനം. ജനുവരി അഞ്ചിന് രാജി അറിയിച്ച സാഖറി ജനുവരി 15ന് സ്ഥാനം ഒഴിയും. ഈസ്റ്റേൺ വെർജീനിയായിലെ യുഎസ് അറ്റോർണി ഓഫിസിൽ 2016 മുതൽ പ്രവർത്തിച്ചുവരുന്ന രാജ് 2018 ൽ നാഷണൽ സെക്യൂരിറ്റി ആന്റ് ഇന്റർ നാഷണൽ ക്രൈം യൂണിറ്റി അസിസ്റ്റന്റ് യുഎസ് അറ്റോർണിയായി നിയമിതനായി.

ജോർജ് വാഷിങ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിൽ നിന്നും നിയമ ബിരുദവും നേടിയിരുന്നു. യുഎസ് സെനറ്റിന്റെ അംഗീകാരം ലഭിക്കുന്നതോടെ രാജ് പരീക്ക് ഔദ്യോഗിക ചുമതലയിൽ പ്രവേശിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com