ADVERTISEMENT

കലിഫോർണിയ∙ കലിഫോർണിയ കമ്മ്യൂണിറ്റി കോളജുകളുടെ പതിനൊന്നാം സ്ഥിരം ചാൻസലറായി യുഎസിലെ കേൺ കമ്മ്യൂണിറ്റി കോളജ് ‍‍ഡിസ്ട്രിക്ട് ചാൻസലറും മലയാളിയുമായ ഡോ. സോണിയ ക്രിസ്ത്യൻ തിരഞ്ഞെടുക്കപ്പെട്ടതായി കലിഫോർണിയ കമ്മ്യൂണിറ്റി കോളജ് ഗവർണേഴ്സ് ബോർഡ് പ്രഖ്യാപിച്ചു. കലിഫോർണിയ കമ്മ്യൂണിറ്റി കോളജുകളുടെ സ്ഥിരം ചാൻസലറായി നിയമിക്കപ്പെടുന്ന ആദ്യ‌ ദക്ഷിണേഷ്യൻ വംശജയും ആദ്യ വനിതയും ആണു സോണിയ ക്രിസ്റ്റ്യൻ.1985ൽ ഗണിതശാസ്ത്രത്തിൽ കേരള സർവകലാശാല റാങ്ക് ഹോൾഡറാണ്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജ് മുൻ വിദ്യാർഥിനിയാണ്. കൊല്ലത്ത് ദന്തരോഗവിദഗ്ധനായിരുന്ന ഡോ.പോൾ ക്രിസ്ത്യന്റെയും പാം ക്രിസ്ത്യന്റെയും മകളാണ്.

 

കത്തോലിക്ക് സ്കൂളിൽ പഠിച്ച സോണിയ ഹൈസ്കൂൾ പഠനത്തിനായി പോയത് തങ്കശേരി മൗണ്ട് കാർമൽ കോൺവെന്റിലാണ്.  ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം  മാസ്റ്റേഴ്സ് പഠനത്തിനായാണ് യുഎസിൽ എത്തിയത്.

 

കലിഫോർണിയ കമ്മ്യൂണിറ്റി കോളേജുകളിലെ 1.8 ദശലക്ഷം വിദ്യാർഥികൾ, അധ്യാപകർ, മറ്റു ജീവനക്കാർ, ഗവർണർമാരുടെ ബോർഡ് എന്നിവരുടെ പേരിൽ, ഡോ. സോണിയ ക്രിസ്റ്റ്യനെ ഏറ്റവും പുതിയ ചാൻസലറായി സ്വാഗതം ചെയ്യുന്നതിൽ  അതിയായ സന്തോഷമുണ്ടെന്നു ബോർഡ് ഓഫ് ഗവർണർ പ്രസിഡന്റ് ആമി എം. കോസ്റ്റ പറഞ്ഞു.

 

കഴിഞ്ഞ 30 വർഷത്തിലേറെയായി കലിഫോർണിയയുടെ വിവിധ നയങ്ങളിലും സമ്പ്രദായങ്ങളിലും സജീവമായി ഏർപ്പെടുന്ന വ്യക്തിയാണു ഡോ.സോണിയ ക്രിസ്റ്റ്യൻ.2021 ജൂലൈയിലാണു കേൺ കമ്മ്യൂണിറ്റി കോളജ് ഡിസ്ട്രിക്റ്റിന്റെ ആറാമത്തെ ചാൻസലറായി തിരഞ്ഞെടുക്കപ്പെട്ടത്.

  

"രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തെ നയിക്കാൻ തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനിക്കുന്നതായി ഡോ.സോണിയ പറഞ്ഞു. തന്നിൽ അർപ്പിച്ച വിശ്വാസത്തിന് ബോർഡ് ഓഫ് ഗവർണേഴ്സിനോട നന്ദി അറിയിച്ചു. വെല്ലുവിളികൾ അഭിമുഖീകരിക്കുന്നത് തുടരുന്നു, ഏറ്റവും വലിയ വെല്ലുവിളികൾ ഏറ്റവും വലിയ ജോലി ചെയ്യാൻ പ്രാപ്തരാക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.– ഡോ.സോണിയ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com