പൊലീസ് ഉദ്യോഗസ്ഥന്റെ മുഖത്ത് അടിച്ച് കങ്കാരു; നാലുദിവസത്തിന് ശേഷം പിടിയിൽ
Mail This Article
ക്യൂബെക്ക്∙ ക്യൂബെക്കിലെ മൃഗശാലയിലേക്ക് മാറ്റുന്നതിനിടയിൽ തന്നെ കൊണ്ടുപോകുന്നവരിൽ രക്ഷപ്പെട്ട പെൺ കങ്കാരുവിനെ കാട്ടിൽ നിന്നും പിടികൂടി. രക്ഷപ്പെടാൻ ശ്രമിച്ച കങ്കാരുവിനെ പിടികൂടാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളുടെ മുഖത്ത് കങ്കാരു അടിച്ചു. ഒന്‍റാറിയോയിലെ ഒഷാവ മൃഗശാലയിലെയും ഫൺ ഫാമിലെയും സൂക്ഷിപ്പുകാരുടെ കൺവെട്ടിച്ചാണ് കങ്കാരു ചാടിപോയത്. വടക്കൻ ഒഷാവയിലെ ഗ്രാമത്തിൽ തിങ്കളാഴ്ച പുലർച്ചെ 3 മണിയോടെ പട്രോളിംഗ് ഉദ്യോഗസ്ഥർ കങ്കാരുവിനെ കണ്ടതായി സ്റ്റാഫ് സർജന്റ് ക്രിസ് ബോയ്‌ലോ പറഞ്ഞു.
അവർ കങ്കാരുവിനെ നേരത്തെ സൂക്ഷിച്ചിരുന്ന മൃഗശാലയിലെയും ഫൺ ഫാമിലെയും ജീവനക്കാരുമായി ബന്ധപ്പെടുകയും അവരുടെ നിർദ്ദേശപ്രകാരം വാലിൽ പിടിക്കുകയും ചെയ്തു. പിടികൂടുന്നതിനിടെ കങ്കാരു ഉദ്യോഗസ്ഥരിൽ ഒരാളുടെ മുഖത്ത് അടിച്ചു. ക്യൂബെക്കിലെ മൃഗശാലയിലേക്ക് പോകുകയായിരുന്ന കങ്കാരുവിന് വൈദ്യചികിത്സ ലഭിച്ചതായും കുറച്ച് ദിവസത്തെ വിശ്രമത്തിനായി ഒഷാവ മൃഗശാലയിൽ തങ്ങുമെന്നും ക്രിസ് ബോയ്‌ലോ കൂട്ടിചേർത്തു.