ADVERTISEMENT

ലൊസാഞ്ചലസ്∙ ജപ്പാനിലേക്ക് പോകുകയായിരുന്ന ബോയിങ് 777 ജെറ്റ്‌ലൈനറിന് വ്യാഴാഴ്ച ടേക്ക് ഓഫ് ചെയ്ത ഉടൻ തന്നെ അടിയന്തര ലാൻഡിങ് നടത്തേണ്ടി വന്നു. സാൻഫ്രാൻസിസ്കോ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് വിമാനം പറന്ന് ഉയർന്ന് നിമിഷങ്ങൾക്കകം  വിമാനത്തിന്‍റെ ചക്രം ഊരിപോയതിനെ തുടർന്നാണ് അടിയന്തര ലാൻഡിങ് ആവശ്യമായി വന്നത്. ഇതിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. 

എയർപോർട്ട് ജീവനക്കാർ ഉപയോഗിക്കുന്ന കാർ പാർക്കിലേക്കാണ് ചക്രം വീണത്. നിരവധി കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി എയർപോർട്ട് ഉദ്യോഗസ്ഥർ പറഞ്ഞു. ജപ്പാനിലെ ഒസാക്കയിലേക്കുള്ള വിമാനത്തിൽ 249 പേർ ഉണ്ടായിരുന്നതായി യുണൈറ്റഡ് എയർലൈൻസ് അറിയിച്ചു. ‌ ജനുവരിയിൽ ഒരു ബോയിങ് 737 മാക്‌സ് 9 വിമാനം ഒറിഗോണിലെ പോർട്ട്‌ലാൻഡിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് വാതിലിന്‍റെ നീളമുള്ള പാനിലിന് കേടുപാട് സംഭവിച്ചതിനെ തുടർന്ന് പ്രതിസന്ധി നേരിട്ടിരുന്നു. ഈ സംഭവത്തെ തുടർന്ന് പരിശോധനകൾക്കായി എല്ലാ ബോയിങ് 737 മാക്സ് 9 വിമാനങ്ങളും 19 ദിവസത്തേക്ക് പിടിച്ചിട്ടിരുന്നു.  തുടർച്ചായി ഗുണനിലവാര പ്രശ്നങ്ങൾ വിവിധ ബോയിങ് വിമാനങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം, ഗുണനിലവാര പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു പദ്ധതി ആവിഷ്‌കരിക്കുന്നതിന് യുഎസ് റെഗുലേറ്റർമാർ കഴിഞ്ഞ ആഴ്ച ബോയിങ്ങിന് 90 ദിവസത്തെ സമയം നൽകിട്ടുണ്ട്.

English Summary:

Plane Wheel Comes Out During Take-Off, Flattens Cars Parked Below

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com