ADVERTISEMENT

ബ്രാംപ്ടൺ ∙  കാനഡയിലെ ബ്രാംപ്ടണിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ പ്രിയങ്ക കശ്യപിന്‍റെ കാറിന്‍റെ നമ്പർ പ്ലേറ്റ് മോഷ്ടിക്കപ്പെട്ടതിനെ തുടർന്ന് പ്രതിസന്ധിയിലായിരിക്കുകയാണ്. മോഷ്ടിക്കപ്പെട്ട നമ്പർ പ്ലേറ്റ് ഉപയോഗിച്ച് ഒരാൾ ട്രാഫിക് നിയമങ്ങൾ ലംഘിക്കുകയും അതിന്‍റെ പേരിൽ പ്രിയങ്കയുടെ പേരിൽ ഒൻപത് പാർക്കിങ് ടിക്കറ്റുകളാണ് എത്തിയത്.  മിൽട്ടൺ ടൗൺ അധികൃതരിൽ നിന്നാണ് 400 ഡോളറിലധികം വരുന്ന ടിക്കറ്റാണ് പ്രിയങ്കയ്ക്ക് ലഭിച്ചത്.

ലൈസൻസ് പ്ലേറ്റ് നഷ്ടപ്പെട്ടതായി അധികൃതരെ അറിയിച്ചതിന് ശേഷമാണ് ആറ് ടിക്കറ്റുകൾ ലഭിച്ചത്. ലൈസൻസ് പ്ലേറ്റ് മോഷണ വിവരം റിപ്പോർട്ട് ചെയ്യുകയും പുതിയ പ്ലേറ്റുകൾക്കായി അപേക്ഷിക്കുകയും ചെയ്തു.  മേയ് 27 നാണ് മോഷണം നടന്നതായി പ്രിയങ്ക റിപ്പോർട്ട് ചെയ്തത്

ടിക്കറ്റ് നൽകുമ്പോൾ ബൈലോ ഓഫിസർമാർക്ക് ഗതാഗത വകുപ്പിന്‍റെ ഡാറ്റാബേസ് നോക്കാൻ കഴിയില്ലെന്നും ടിക്കറ്റ് റദ്ദാക്കാൻ പൊലീസ് റിപ്പോർട്ട് ആവശ്യമാണെന്നുമാണ് മുനിസിപ്പൽ അധികൃതർ അറിയിച്ചു. ടിക്കറ്റ് റദ്ദാക്കാൻ ടൗൺ അധികൃതർക്ക് പൊലീസ് റിപ്പോർട്ട് ആവശ്യമാണ്.  ജൂൺ 13 ന് പീൽ പൊലീസ് റിപ്പോർട്ട് രേഖപ്പെടുത്തുകയും ഹാൾട്ടൺ റീജനൽ പൊലീസുമായി ചേർന്ന് മോഷണം നടന്ന പ്ലേറ്റ് പിടിച്ചെടുക്കുകയും ചെയ്തു‌. ഇപ്പോൾ പൊലീസ് റിപ്പോർട്ട് സമർപ്പിച്ച ശേഷം ടിക്കറ്റുകൾ റദ്ദാക്കപ്പെടുമോ എന്നറിയാൻ കാത്തിരിക്കുകയാണ് പ്രിയങ്ക. .

English Summary:

Indian-origin family from Brampton faces parking ticket after car's licence plate was stolen.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com