കെസിസിഎൻഎ ജനറൽ സെക്രട്ടറി: വിപിൻ ചാലുങ്കൽ വിജയിച്ചു

Mail This Article
×
ഷിക്കാഗോ∙ ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെസിസിഎൻഎ) പുതിയ ജനറൽ സെക്രട്ടറിയായി വിപിൻ ചാലുങ്കലിനെ തിരഞ്ഞെടുത്തു. വാശിയേറിയ തിരഞ്ഞെടുപ്പിൽ എതിർ സ്‌ഥാനാർഥിയെക്കാൾ 36 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിപിൻ തിരഞ്ഞെടുക്കപ്പെട്ടത്.
കെസിവൈഎൽഎൻഎ പ്രസിഡന്റായി സേവനമനുഷ്‌ഠിച്ചിട്ടുള്ള വിപിൻ പ്രാദേശിക, ദേശീയ തലങ്ങളിൽ നിരവധി നേതൃസ്‌ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പുതിയ കർമപഥത്തിൽ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിച്ച് സമുദായത്തിൽ മാറ്റങ്ങളുണ്ടാക്കാൻ സാധിക്കട്ടെ എന്ന് ഷിക്കാഗോ കെസിഎസ് ആശംസിച്ചു.
വാർത്ത : ഷാജി പള്ളിവീട്ടിൽ
English Summary:
Vipin Chalunkal selected as General Secretary of the Knanaya Catholic Congress of North America (KCCNA).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.