ഹൂസ്റ്റൺ സെന്റ് ജോസഫ് ഇടവകയിൽ തിരുനാൾ ആഘോഷിച്ചു

Mail This Article
ഹൂസ്റ്റൺ∙ ഹൂസ്റ്റൺ സെന്റ് ജോസഫ് ഫൊറോനാ ദൈവാലയത്തിലെ മധ്യസ്ഥനായ വി. യൗസേപിതാവിന്റെ തിരുനാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. മാർച്ച് 14ന് കൊടിയേറ്റോടെ ആരംഭിച്ച തിരുനാൾ 9 ദിവസത്തെ നൊവേന, കുർബാന എന്നിവയോടെ നടന്നു. വിവിധ ദിവസങ്ങളിൽ ഫാ. ഏബ്രഹാം മുത്തോലത്ത്, ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, ഫാ. ടോം പന്നലക്കുന്നേൽ , ഫാ. മാത്യൂസ് മുഞ്ഞനാട്ട്, ഫാ. വർഗ്ഗീസ് കുന്നത്ത് , ഫാ. ജോൺ മണക്കുന്നേൽ, ഫാ. ലുക്ക് മാനുവൽ, ഫാ. അനീഷ് ഈറ്റയ്ക്കാകുന്നേൽ, ഫാ. ജോഷി വലിയവീട്ടിൽ എന്നിവരും ഫൊറോനാ വികാരി ഫാ. ജോണിക്കുട്ടി പുലിശ്ശേരി, അസി. വികാരി ഫാ. ജോർജ് പാറയിൽ എന്നിവരും മുഖ്യകാർമ്മികത്വം വഹിച്ചു.
മാർച്ച് 17ന് ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ മുഖ്യ കാർമ്മികനായി. തിരുനാളിന്റെ പ്രധാന ദിവസമായ മാർച്ച് 22ന് റാസ കുർബാനയ്ക്ക് വികാരി ഫാ. ജോണിക്കുട്ടി പുലിശ്ശേരിയും, മാർച്ച് 23ന് തിരുനാൾ കുർബാനയ്ക്ക് രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ടും മുഖ്യ കാർമ്മികരായിരുന്നു. ആഘോഷമായ പ്രദക്ഷിണം തിരുനാളിന് കൂടുതൽ ശോഭ നൽകി.
സ്നേഹവിരുന്നോടെ തിരുനാൾ ആഘോഷം സമാപിച്ചു. തിരുനാൾ ക്രമീകരണങ്ങൾക്ക് കൈക്കാരന്മാരായ സിജോ ജോസ്, പ്രിൻസ് ജേക്കബ്, വർഗ്ഗീസ് കുര്യൻ, ജോജോ തുണ്ടിയിൽ എന്നിവർ നേതൃത്വം നൽകി.

