ADVERTISEMENT

പാരമ്പര്യമായി ലഭിക്കുന്ന ജനിതകവൈവിധ്യം മൂലം മുതിര്‍ന്നവരില്‍ ഉണ്ടാകുന്ന കേള്‍വിക്കുറവിന് കാരണമായ ജീന്‍ കണ്ടെത്തിയതായി ഗവേഷകര്‍. ജേണല്‍ ഓഫ് മെഡിക്കല്‍ ജെനറ്റിക്സിലാണ് ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുതിർന്നവരിലെ കേള്‍വിക്കുറവ് ഏറെക്കുറെ പാരമ്പര്യഘടകവുമായി ബന്ധപ്പെട്ടതാണ്. കുട്ടികളിലേതുപോലെ ഇത് ജന്മനാ ഉണ്ടാകുന്നില്ല.

ലോകമാകെ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ഒരു വൈകല്യമാണ് ശ്രവണവൈകല്യം. മുതിര്‍ന്നവരിലെ കേള്‍വിക്കുറവിന് 30% മുതല്‍ 70% വരെ കാരണം പാരമ്പര്യമാണ്. ഒരു കുടുംബത്തിലെ നിരവധിപേര്‍ക്ക് ഉണ്ടാകുന്ന കേള്‍വിക്കുറവിന്റെ ക്രോമസോമൽ റീജിയനും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. 

കേള്‍വിക്കുറവ് പാരമ്പര്യമായി ഉള്ള 11 കുടുംബങ്ങളില്‍  ജീൻ സീക്വൻസിങ്ങും മറ്റു പരിശോധനകളും നടത്തിയാണ് ഗവേഷകര്‍ ഈ കണ്ടെത്തല്‍ നടത്തിയത്. RIPOR2 എന്ന genetic variant ആണ് ഈ കേള്‍വിക്കുറവിനു കാരണമാകുന്നത് എന്ന് ഗവേഷകര്‍ പറയുന്നു. 

വടക്കൻ യൂറോപ്പില്‍ മാത്രം ഏതാണ്ട് 30,000 ആളുകള്‍ക്ക് ഈ ജീന്‍ വേരിയന്റ് ഉണ്ടെന്നാണ് കണ്ടെത്തല്‍. ഇവരെല്ലാം കേള്‍വിക്കുറവ് ഉണ്ടാകാന്‍ സാധ്യത ഉള്ളവരാണു താനും. മനുഷ്യനില്‍ ഉണ്ടാകുന്ന കേള്‍വിക്കുറവ് ചികിത്സിച്ചു മാറ്റുന്നതില്‍ ഒരു പരിധിയുണ്ട്. ജെനറ്റിക്ക് മ്യുട്ടെഷന്‍ കാരണമുണ്ടാകുന്ന കേള്‍വി പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സംവിധാനങ്ങള്‍ ശാസ്ത്രലോകം ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല.

English Summary: New gene has been identified which increases the risk of going deaf

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com