ADVERTISEMENT

എല്ലാ മാസവും ഒക്ടോബർ 21 'അയഡിൻ ഡഫിഷ്യൻസി ഡേ ' ആയി ആചരിക്കുന്നു. പോഷകങ്ങളുടെ അഭാവത്തെപ്പറ്റി അവബോധം ഉണ്ടാക്കുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം . ആരോഗ്യകരമായ സമീകൃത ഭക്ഷണം കഴിക്കാത്തതും അനാരോഗ്യകരമായ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ കഴിക്കുന്നതു മൂലവും ഇന്ത്യയിൽ പോഷകങ്ങളുടെ അഭാവം വളരെ സാധാരണമാണ്. അയഡിന്റെ അഭാവവും നിരവധി പേർക്കുണ്ട്.

ലോകത്ത് രണ്ടു ബില്യണിലധികം ആളുകൾ മൈക്രോന്യൂട്രിയന്റുകളുടെ അഭാവം  പ്രത്യേകിച്ച് വിറ്റാമിൻ  എ, അയഡിൻ,സിങ്ക് എന്നിവയുടെ അഭാവം നേരിടുന്നതായി ലോകാരോഗ്യ  സംഘടന കണക്കാക്കുന്നു.

അയഡിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിയാം 

ലോകത്താകമാനം തലച്ചോറിനേൽക്കുന്ന ക്ഷതത്തിന് പ്രധാന കാരണം അയഡിന്റെ അഭാവമാണെന്ന് WHO ചൂണ്ടിക്കാട്ടുന്നു. അയഡിന്റെ അഭാവത്തോടെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് IQ പോയിന്റ് 13.5 കുറവായിരിക്കും. ബൗദ്ധികമായ അറിവ്, തലച്ചോറിന്റെ വികാസം,  പഠിക്കാനുള്ള കഴിവ് ഇവയെയെല്ലാം അയഡിന്റെ അഭാവം ബാധിക്കും. 

എല്ലാവർക്കും പ്രത്യേകിച്ച് ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും അയഡിൻ ആവശ്യത്തിന് ലഭിക്കുന്നത് പ്രധാനമാണ്. അഞ്ചു വയസു വരെയുള്ള കുട്ടികളുടെ മാനസിക വികാസത്തിന് അയഡിൻ ആവശ്യമാണ്. ഗർഭകാലത്ത്, സ്ത്രീകൾക്കും അയഡിൻ ഏറെ ആവശ്യമാണ്.

അയോഡൈസ്ഡ് ഉപ്പിന്റെ ഉപയോഗം ഇന്ത്യയിൽ 76.3 ശതമാനമാണ്. ചില സംസ്ഥാനങ്ങളിൽ മാത്രം ഇപ്പോഴും അയഡിന്റെ അഭാവം കൂടുതൽ പേരിൽ കണ്ടുവരുന്നു. ഇവിടങ്ങളിൽ ഉപ്പ് അയഡൈസ്ഡ് ആക്കാനുള്ള തുടക്കം ശക്തിപ്പെടുത്തേണ്ടതുണ്ട്.

മാക്രോന്യൂട്രിയന്റുകളിൽപ്പെട്ട  ജീവകങ്ങളുടെ ധാതുക്കളും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. അന്നജം, പ്രോട്ടീൻ, കൊഴുപ്പ് തുടങ്ങിയവയും മാക്രോന്യൂട്രിയന്റുകളിൽ പെടും. അയഡിന്റെ അഭാവം മൂലമുള്ള രോഗങ്ങൾ തടയാൻ സമീകൃത ഭക്ഷണം ആവശ്യമാണ്.

English Summary : Iodine deficiency day

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com