ADVERTISEMENT

പൊതുവേ എല്ലാവരിലും കണ്ടുവരുന്ന ഒന്നാണ് ചെവിക്കായം. ചെവിക്കുള്ളിലെ കർണപടത്തെ പൊടിപടലങ്ങളിൽ നിന്ന് സംരക്ഷിക്കുന്നത് ചെവിക്കായമാണ്. ഇതിന്റെ അളവ് ചെവിയിൽ കൂടുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ചെവിക്കായത്തിന്റെ അമിതമായ ഉത്പാദനം കേൾവി ശക്തി കുറയുന്നതിലേക്കും ചെവിവേദനയിലേക്കും നയിക്കും. 

കുട്ടികളിൽ ചെവിക്കായം കട്ട പിടിച്ചു കഴിഞ്ഞാൽ ഡോക്ടറുടെ സഹായത്തോടെ വേണം നീക്കം ചെയ്യേണ്ടത്. ഒരിക്കലും ബഡ്സ് പോലുള്ളവ ചെവിക്കുള്ളിലേക്ക് ഇടരുത്. ചെവിക്കായത്തിന്റെ അളവു കൂടുമ്പോൾ ചെവിയുടെ കനാൽ അടയും. ഇത് കുട്ടിയുടെ കേൾവിയെ ബാധിക്കും. ഇത് ചിലപ്പോൾ അണുബാധ ഉണ്ടാക്കുകയും ചെവിവേദന, പഴുപ്പ് എന്നിവയ്ക്കു കാരണമാകുകയും ചെയയ്ും. വാക്സിനു കട്ടി കൂടിയാൽ ഇത് കല്ലു പോലെയായി വേദന ഉണ്ടാക്കും. 

കുട്ടികളുടെ ചെവി മുതിർന്നവരുടേതിനെക്കാൾ നീളം കുറവായതിനാൽ ബഡ്സ് ഉപയോഗിച്ച് വൃത്തിയാക്കുന്നത് സുരക്ഷിതമല്ല. വാക്സ് അലിയി്ചചു കളയുന്ന ഇയർ ഡ്രോപ്സ് ഡോക്ടറുടെ നിർദേശ പ്രകാരം ഉപയോഗിക്കാം. 

English Summary : Ear wax related diseases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com