മെനക്കേടു ശീലങ്ങൾ മനോദൗർബല്യമോ?, ദുർവ്യാഖ്യാനം ചെയ്യരുത്, പ്ലീസ്! : ഡോ. സൈലേഷ്യ

Mail This Article
×
വീടു പൂട്ടിയിറങ്ങിക്കഴിഞ്ഞ് പൂട്ടു ശരിക്കു വീണോ, ഗ്യാസ് ഓഫ് ചെയ്തിരുന്നോ, മോട്ടർ നിർത്തിയിരുന്നോ എന്നൊക്കെ വീണ്ടും ചെന്നു നോക്കുന്ന ഒരു മെനക്കേടു ശീലം നമ്മിൽ പലർക്കുമുണ്ടാവും. പൂട്ടിയെന്നുറപ്പിച്ചാലും ഒരു സംശയം. ഇതൊക്കെ സാധാരണയല്ലേ, എല്ലാവർക്കുമുള്ളതല്ലേ എന്നു നമ്മളതിനെ നിസ്സാരവുമാക്കും. ഈ രണ്ട് അവസ്ഥകളും തമ്മിൽ എന്താണു ബന്ധമെന്നു ചോദിച്ചാൽ, ഒബ്സസീവ് കംപൾസീവ് ഡിസോർഡർ (ഒസിഡി) എന്ന മനോനിലയുടെ രണ്ടു തലങ്ങളാണ് ഇവയെന്നു പറയാം.