ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

അനശ്വരനായ ചിത്രകാരന്‍ വിൻസെന്റ് വാൻഗോഗിന്റെ ജന്മദിനമായ മാർച്ച് 30 നാണ് ലോക ബൈപോളാർ ഡിസോർഡർ ദിനമായി ആഘോഷിക്കപ്പെടുന്നത്. യൗവനാരംഭത്തിൽ തന്നെ വാൻഗോഗ് ബൈപോളാറിനോടൊപ്പം തന്നെ പേഴ്സണാലിറ്റി ഡിസോർഡറും ഒരുമിച്ചനുഭവച്ചിരുന്നത്രെ! മനോരോഗത്തിന്റെ കാഠിന്യം മൂലമുള്ള ഉന്മാദാവസ്ഥയിലെ വിഭ്രാന്തിയാൽ അദ്ദേഹം സ്വന്തം ചെവി അറുത്തെടുത്തു കളഞ്ഞിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് പിന്നീട് ഓർത്തെടുക്കാൻ സാധിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. അദ്ദേഹത്തിന് തന്റെ രോഗാവസ്ഥയെപ്പറ്റി അറിയില്ലായിരുന്നു. കടുത്ത ഈ മാനസിക രോഗവും അതോടൊപ്പമുള്ള അമിത മദ്യപാനവും മൂലം 37–ാ മത്തെ വയസ്സിൽ ആത്മഹത്യയിലൂടെ അതുല്യ പ്രതിഭ ലോകത്തോട് വിട പറഞ്ഞു. ഇതൊക്കെ ഈ രോഗത്തിന്റെ ഭീകരതയാണ് സൂചിപ്പിക്കുന്നത്. 

 

ലോക ജനതക്ക് ഈ രോഗത്തെപ്പറ്റിയുള്ള സോഷ്യൽ സ്റ്റിഗ്മ ദൂരീകരിക്കാനാണ് വർഷം തോറും ലോക ബൈപോളാർ ഡിസോർഡർ ദിനം ആചരിക്കപ്പെടുന്നത്. മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്ത ഒരു തരം മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നവരത്രെ ബൈപോളാർ ഡിസോർഡർ രോഗികൾ. ഒരായുഷ്ക്കാലം മുഴുവൻ തങ്ങളുടെ തകരാറുകളുടെ ദുരന്തം പേറി ജീവിക്കുന്നു. അതിയായ ഉന്മാദവും അതിനു ശേഷം അതികഠിനമായ വിഷാദവും മാറി മാറി അനുഭവിക്കുന്ന ഇവർ പലപ്പോഴും ചെറിയ ഇടവേളകളിൽ മാത്രം സാധാരണ ജീവിതം നയിക്കുന്നു. ഈ മൂഡ് വ്യതിയാനങ്ങൾ കാരണം ഇവരുടെ പഠനം, വ്യക്തി ജീവിതം, ബന്ധങ്ങൾ എന്നിവയെല്ലാം അവതാളത്തിലാകുന്നു. 

 

രോഗലക്ഷണങ്ങൾ

 

രോഗലക്ഷണങ്ങൾ ഒരു വ്യക്തിയുടെ ജീവിതം ദുസ്സഹമാക്കുന്നു. 

 

ഉന്മാദാവസ്ഥ

 

∙അകാരണമായി അതിയായ സന്തോഷവും ആവേശവും അമിത വൈകാരികതയും പ്രകടിപ്പിക്കുന്നു. 

 

∙ചിന്തകളുടെ കടന്നുകയറ്റവും അതോടൊപ്പം പുതുപുത്തൻ ആശയങ്ങളുടെ പ്രവാഹവും. ഒരാശയത്തിൽ നിന്ന് മറ്റൊരാശയത്തിലേക്ക് ദ്രുതഗതിയിൽ മാറുന്നു. 

 

∙വേഗത്തിൽ സംസാരിക്കുന്നു. എപ്പോഴും അസ്വസ്ഥത പ്രകടിപ്പിക്കുന്നു. 

 

∙അശരീരിയായി കാണുകയും കേൾക്കുകയും ചെയ്യുന്നു. 

 

∙ഏകാഗ്രത കുറവും ഉറക്ക കുറവും.

 

∙ചിന്തിക്കാതെ ചാടി കയറിയുള്ള പ്രവർത്തനങ്ങൾ.

 

∙അമിതമായ ആത്മവിശ്വാസവും ഉയർന്ന ഊർജ മനോഭാവവും.

 

∙വിഷമങ്ങളുണ്ടാക്കുന്ന പ്രവൃത്തികൾ, ധൂർത്ത്, അമിത ലഹരി പദാർഥ ഉപയോഗം ഹൈപ്പോ മാനിയ– ഉന്മാദാവസ്ഥയേക്കാൾ കുറഞ്ഞ രീതിയിലുള്ള ലക്ഷണങ്ങൾ കാണിക്കുന്നു. 

 

വിഷാദാവസ്ഥ

 

∙ഉന്മേഷമില്ലാതെ ഊർജം മുഴുവനും ചോർന്ന രീതിയിൽ തളർന്നിരിക്കുക. അലസത.

 

∙അശുഭ ചിന്തകളാൽ ഭാവിയെപ്പറ്റി ഒട്ടും പ്രതീക്ഷയില്ലാത്ത മനോഭാവം. 

 

∙മുമ്പ് ആസ്വദിച്ചിരുന്ന പ്രവൃത്തികളോട് ഒട്ടും താൽപര്യം കാണിക്കാതിരിക്കുക. 

 

∙ഏകാഗ്രത കുറവ്, അമിതമായ ഉറക്കമോ, ഉറക്കമില്ലായ്മയോ. 

 

∙അമിതഭക്ഷണമോ, വിശപ്പില്ലായ്മ കാണിക്കുക. 

 

∙ആത്മഹത്യപ്രവണത.

 

ചിലപ്പോൾ ഹാലൂസിനേഷനും ഡെല്യൂഷനും കാണാറുണ്ട്. ചിലർ ദിവ്യന്മാരെന്ന ഭാവേനെ അസ്വാഭാവിക കഴിവുള്ളവരാണെന്ന് സ്വയം വിശ്വസിച്ച് പെരുമാറാറുണ്ട്. മറ്റു ചിലരാകട്ടെ താൻ ചെയ്ത പ്രവൃത്തികളിൽ അമിത കുറ്റബോധത്തോടെ നീറി പിടയാറുമുണ്ട്. 

 

വ്യത്യസ്ത തരം ബൈപോളാർ ഡിസോഡറുകൾ

 

ബൈപോളാർ ഡിസോര്‍ഡർ I

 

വളരെയധികം ഉന്മാദം നിറഞ്ഞ മാനസികാവസ്ഥയിലുള്ള മാനിക് ഡിപ്രഷൻ എന്നറിയപ്പെടുന്നു. ഇവരുെട പെരുമാറ്റങ്ങളിൽ പെട്ടെന്ന് സ്വയം നിയന്ത്രിക്കാനാകാത്ത മാറ്റങ്ങൾ കാണാറുണ്ട്. 

 

ബൈപോളാർ ഡിസോര്‍ഡർ II

 

ഇത് കൂടുതൽ ആളുകളിലും കാണപ്പെടുന്നു. ഇവർ ഉന്മാദത്തിന്റെയും വിഷാദത്തിന്റെയും ലക്ഷണങ്ങൾ ഒരു പോലെ പ്രകടിപ്പിക്കുന്നു. 

 

സൈക്ലോമെത്തിക് ഡിസോർഡർ

 

മേൽ പറഞ്ഞവയേക്കാൾ വളരെ കുറച്ച് ആളുകളിൽ മാത്രം കാണപ്പെടുന്നു. അമിതമായ ദേഷ്യം, വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ, ലൈംഗിക താൽപര്യക്കുറവ്, ഏകാഗ്രതയില്ലായ്മ എന്നിവ ലക്ഷണങ്ങളാണ്. 

 

ഈ മനോരോഗം ജനിതകമായ കാരണങ്ങളാണെന്നാണ് ഭൂരിപക്ഷം ഗവേഷണങ്ങളും ചൂണ്ടിക്കാട്ടുന്നത്. ചെറുപ്രായത്തിലുള്ള തീവ്രമായ മാനസിക പ്രയാസങ്ങളും കാരണമാകാറുണ്ടത്രെ! ശരിയായ മരുന്നുകൾ മുഖേനയുള്ള ചികിത്സകളോടൊപ്പം കൗൺസലിങ്, ജീവിത ശൈലിയിലുള്ള മാറ്റങ്ങൾ എന്നിവയിലൂടെ ഈ രോഗത്തെ നിയന്ത്രിക്കാൻ സാധിക്കും. 

 

ഈ വർഷത്തെ ബൈപോളാർ ഡിസോര്‍ഡർ ദിനത്തിൽ ഈ ശ്രേണിയിലുള്ളവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കാൻ ഒത്തൊരുമിക്കാം. ആശ്വാസമേകാം. ആദരവും അംഗീകാരവും മരണാനന്തരം മാത്രം ലഭിക്കാൻ വിധിക്കപ്പെട്ട നിർഭാഗ്യവാനായിരുന്ന ലോകോത്തര ചിത്രകാരനായ വാൻഗോഗിനെ പോലുള്ളവർ അകാലത്തിൽ പൊലിയാതിരിക്കട്ടെ!

Content Summary : Bipolar Disorder

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com