ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഒരു കുഞ്ഞു പുഞ്ചിരിയും ആരുടെയും ഹൃദയത്തിൽ മുറിവേൽപിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് മുച്ചിറി വൈകല്യവുമായി ജനിക്കുന്ന കുഞ്ഞുങ്ങൾക്കു സൗജന്യ ശസ്ത്രക്രിയയുമായി സ്മൈൽ ട്രെയിൻ എന്ന എൻജിഒ പ്രവർത്തിക്കുന്നത്. ഇതിനകം ഇന്ത്യയിൽ തന്നെ ലക്ഷക്കണക്കിനു കുഞ്ഞുങ്ങൾ ശസ്ത്രക്രിയയ്ക്കു വിധേയരായി. കേരളത്തിൽ വിവിധ ആശുപത്രികളും സംഘടനകളും പങ്കാളിത്തം നൽകിയാണ് പദ്ധതിയെ വൻ വിജയമാക്കുന്നത്. ആഗോള തലത്തിൽ ഫണ്ടു ശേഖരണം നടത്തിയാണ് എല്ലാ രാജ്യങ്ങളിലും ഈ പദ്ധതി നടപ്പാക്കുന്നത് എന്നതാണ് പ്രത്യേകത. പുതിയ കാലഘട്ടത്തിൽ സ്മൈൽ ട്രെയിൻ ഇന്ത്യയിൽ പുതിയ അധ്യായത്തിലേയ്ക്കാണ് ചുവടു വയ്പു നടത്തുന്നത്. ശസ്ത്രക്രിയ നടത്തുന്നവർക്കായുള്ള പരിശീലന പരിപാടികളിൽ സിമിലേറ്റുകൾ ഉപയോഗപ്പെടുത്തി ചിറിയുടെയും അണ്ണാക്കിന്റെയും ത്രിഡി പ്രിന്റു ചെയ്ത് ശസ്ത്രക്രിയ നടപ്പാക്കുന്നതാണ് സാങ്കേതികവിദ്യ. സിമുലേറിന്റെ ഉപയോഗത്തെയും സാങ്കേതിക വിദ്യയെയും കുറിച്ച് തൃശൂർ ജൂബിലി മിഷൻ മെഡിക്കല്‍ കോളജ് റികൺസ്ട്രക്ടീവ് സർജനും പ്രൊജക്ട് ഡയറക്ടറുമായ ഡോ. പി.വി. നാരായണൻ സംസാരിക്കുന്നു. 

 

സാധാരണക്കാർക്കായി ഈ സാങ്കേതികവിദ്യ ഒന്ന് വിശദീകരിക്കാമോ?

മുച്ചിറി-മുറി അണ്ണാക്ക് ശസ്ത്രക്രിയകൾ സുരക്ഷിതവും നൂറു ശതമാനം കുറ്റമറ്റതുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്മൈൽ ട്രെയിൻ ഇന്ത്യ, സിമുലേറ്ററുകൾ രാജ്യത്തെ  പരിശീലന പരിപാടികളുടെ ഭാഗമായി ഉൾക്കൊള്ളിക്കുന്നത്. സിമുലേറ്റർ ഉപയോഗിച്ചുള്ള പരിശീലനം ട്രെയിനികൾക്ക്, ആശയങ്ങളിലുള്ള ധാരണ മെച്ചപ്പെടുത്തുമെന്നാണ് ഗവേഷണ ഫലം. രോഗിയുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെ ശസ്ത്രക്രിയയിൽ പരിശീലനം നേടാൻ ഇതുവഴി സാധിക്കും. സിമുലേർ മെഡിക്കലിന്റെ മുച്ചിറി– മുറിഅണ്ണാക്ക്  സിമുലേറ്ററുകൾ വാഗ്ദാനം ചെയ്യുന്ന പ്രധാന നേട്ടങ്ങളിലൊന്ന്, ഈ പ്രത്യേക ശസ്ത്രക്രിയ പരിശീലനം നേടിയ സർജന്മാരുടെ അടിയന്തര ക്ലിനിക്കൽ പരിശീലനത്തിന്റെ ഭാഗമാകാനുള്ള കഴിവാണ്. സാധാരണ ഗതിയിൽ വ്യക്തികളിൽ ഇത്തരം ക്ലിനിക്കൽ പരിശീലനം നടത്തുമ്പോഴുണ്ടാകുന്ന നിരവധി തടസങ്ങൾ ഒഴിവാക്കാൻ ഇതുവഴി സാധിക്കും. 

 

ത്രിഡി പ്രിന്റു ചെയ്ത സിമുലേറ്ററുകൾ ശരീരഘടനാപരമായി നോക്കുമ്പോൾ മേഖലയിലെ ഏറ്റവും മികച്ചതാണ്. ഇത്തരം ഹൈപ്പർ-റിയലിസ്റ്റിക് മോഡലുകളിലൂടെ സർജന്മാരെ, ഏറെ ശ്രദ്ധവേണ്ട മുച്ചുണ്ട്-അണ്ണാക്ക് ചികിത്സകൾക്കായി ഒരുക്കുന്നതിന് പരിശീലനം നൽകുന്നു. പ്രാദേശിക മെഡിക്കൽ പ്രഫഷണലുകൾക്ക് പരിശീലനത്തിനൊപ്പം സാമ്പത്തിക നേട്ടവും മറ്റു സൗകര്യങ്ങളും ഉപയോഗപ്പെടുത്തി ശസ്ത്രക്രിയകൾ നടത്താൻ പിന്തുണ നൽകുന്നതാണ് സ്മൈൽ ട്രെയിനിന്റെ മാതൃക.

 

സാങ്കേതികവിദ്യ ജനങ്ങൾക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക്  സഹായകമാകുന്നതെങ്ങനെയാണ്?

ജനിതകമോ മാതാവിനുണ്ടാകുന്ന ആരോഗ്യപരമോ ആയ കാരണങ്ങൾ കൊണ്ടൊ ആവാം മുച്ചിറിയുമായി കുഞ്ഞുങ്ങൾ ജനിക്കുന്നത്. കുട്ടികളുടെ സർജറിക്ക് മികച്ച  പരിശീലനം ലഭിച്ച ഒരു സർജൻ ആവശ്യമാണ്. സർജറിയുടെ സമയം രോഗികളിൽ പരീക്ഷിക്കുന്നതിനു മുൻപ് തന്നെ സർജന്മാർക്കു പ്രായോഗിക പരിശീലനം നേടാനും പ്രവർത്തനം മെച്ചപ്പെടുത്താനും ഈ സാങ്കേതിക വിദ്യയിലൂടെ സാധിക്കും. മുച്ചിറി ശസ്ത്രക്രിയ നടത്തുന്നതിൽ സർജൻമാർ കൂടുതൽ ആത്മവിശ്വാസം നേടുന്നതിലൂടെ രോഗികൾക്കു കൂടുതൽ എളുപ്പത്തിൽ ശരിയായ മാർഗനിർദേശം നൽകുവാനും സാധിക്കും.

 

നൂതനമായ ഈ ചികിത്സാ രീതിക്ക് ഇന്ത്യയിൽ ചെലവ് കൂടുതലാണോ?

സിമുലേർ മെഡിക്കലിൽ നിന്നുള്ള ഹൈ ഫിഡിലിറ്റി ക്ലെഫ്റ്റ് സർജിക്കൽ സിമുലേറ്ററുകളിലെ നവീകരണം, ശസ്ത്രക്രിയാ പരിശീലനം സുഗമമാക്കുന്നതോടൊപ്പം കൃത്യത ഉറപ്പു വരുത്തുന്നുണ്ട്. ശസ്ത്രക്രിയയ്ക്കുള്ള ചെലവു കുറയ്ക്കാനാകുന്നു എന്നതാണ് ഇതിന്റെ മറ്റൊരു നേട്ടം. സിമുലേർ വാഗ്ദാനം ചെയ്യുന്ന പരിശീലന ഉപകരണങ്ങൾ 'സ്മൈൽ ട്രെയിനു  നിർണായകമായവയാണ്, അതിന്റെ പ്രവർത്തനം ഏറ്റെടുക്കുന്ന പങ്കാളികൾക്ക് അവർ എവിടെയായിരുന്നാലും കൂടുതൽ കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ രീതിയിൽ ഉയർന്ന നിലവാരമുള്ള ശസ്ത്രക്രിയാ പരിശീലനം നൽകാൻ സഹായിക്കും.

 

ഇന്ത്യയിൽ ഈ സാങ്കേതികവിദ്യയുടെ ഭാവി എന്തായിരിക്കും?

വിഭവശേഷി കുറഞ്ഞ പല രാജ്യങ്ങളിലും, സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ ശസ്ത്രക്രിയാ പരിശീലനം ഒരു വെല്ലുവിളിയാണ്, പ്രത്യേകിച്ച് മുച്ചിറി-മുറി അണ്ണാക്ക് പോലുള്ള രോഗാവസ്ഥകളുടെ ചികിത്സകൾക്ക്. ഇന്ത്യയിലുടനീളമുള്ള ശസ്ത്രക്രിയാ വിദഗ്ധർക്ക് അധിക പരിശീലനവും ആവശ്യമുള്ളവർക്ക് ജീവൻരക്ഷാ ചികിത്സയിൽ പരിശീലനവും നൽകുന്നതിനും ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനാകുമെന്ന് കരുതുന്നു. 

 

'ട്രെയിൻ ദി ട്രെയിനർ' എന്താണ്?

പ്ലാസ്റ്റിക് ആൻഡ് മാക്സിലോഫേഷ്യൽ സർജന്മാർക്കായി സംഘടിപ്പിച്ച "ട്രെയിൻ ദി ട്രെയിനർ" എന്ന ഏകദിന വർക്ക്‌ഷോപ്പിൽ ചുണ്ട്, അണ്ണാക്ക് സിമുലേറ്ററുകൾ ഉപയോഗിച്ചുള്ള രണ്ട് ശസ്ത്രക്രിയകൾ നത്തിയിരുന്നു. ഈ പരിശീലനത്തിൽ പങ്കെടുത്ത മുതിർന്ന സർജന്മാർ രാജ്യത്തെ വിവിധ സ്ഥലങ്ങളിലുള്ള ജൂനിയർ സർജന്മാർക്ക് തത്സമയ ശസ്ത്രക്രിയാനുഭവം നൽകുന്ന തരത്തിൽ വരും നാളുകളിൽ സിമുലേറ്ററുകൾ ഉപയോഗിച്ച് പരിശീലനം നൽകുന്നതാണ് പദ്ധതി.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com