തൊലിപ്പുറത്തെ ഈ ലക്ഷണങ്ങൾ കുഷ്ഠരോഗത്തിന്റേതാകാം; ചികിത്സയിൽ അറിയേണ്ടത്
Mail This Article
ജനുവരി മാസത്തില അവസാന ഞായറാഴ്ച ലോക കുഷ്ഠരോഗദിനമാണ്. കുഷ്ഠരോഗികളെ ചേർത്തു പിടിക്കണമെന്നും പരിചരിക്കണമെന്നും സ്വന്തം ജീവിതത്തിലൂടെ മാതൃക കാണിച്ച മഹാത്മഗാന്ധിയോടുള്ള ആദര സൂചകമായിട്ടാണ്ഈ ദിനം തിരഞ്ഞെടുത്തത്.
പ്രാചീന കാലം മുതൽ രേഖപ്പെടുത്തിയിട്ടുള്ള ഒരു അസുഖമാണ് കുഷ്ഠരോഗം. എന്നാൽ, ഈ രോഗത്തെകുറിച്ചുള്ള പല മിഥ്യാധാരണകളും ഇപ്പോഴും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. തൊലിപ്പുറത്ത് കാണുന്ന ഏതുതരം പാടുകളും കുഷ്ഠരോഗമാണെന്ന് സംശയിക്കുന്നവരും ഈ പുതിയകാലഘട്ടത്തിലും കുഷ്ഠരോഗമുണ്ടോ എന്നു സംശയിക്കുന്നവരും നമുക്കിടയിലുണ്ട്.
എന്താണ് കുഷ്ഠ രോഗം?
Mycobacterium leprae എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു അസുഖമാണിത്. ഇത് പാരമ്പര്യമായിവരുന്ന ഒരു രോഗമല്ല. ചികിത്സയെടുക്കാത്ത ഒരു രോഗിയോടുള്ള നിരന്തരമായ സമ്പർക്കവും ഒരു വ്യക്തിയുടെ രോഗപ്രതിരോധശേഷിയും രോഗിയെ ബാധിച്ചിരിക്കുന്ന കുഷ്ഠരോഗത്തിന്റെ തരം തുടങ്ങി പല ഘടകങ്ങൾ രോഗംപിടിപെടാനുള്ള കാരണങ്ങളാണ്. എന്നാൽ, ചികിത്സയെടുക്കുന്ന ഒരുരോഗിയിൽ നിന്നു കുഷ്ഠരോഗം പിടിപെടില്ല.
എങ്ങനെ തിരിച്ചറിയാം?
∙ ശരീരത്തിൽ ഉണ്ടാകുന്ന നിറവ്യത്യാസം, വെളുപ്പോ ചുവപ്പോ തിളക്കമുള്ളതോ ആയപാടുകൾ
∙ സ്പർശനശേഷി കുറഞ്ഞ ഭാഗങ്ങൾ
∙ കാൽപാദത്തിലും കൈകളിലും ഉണ്ടാകുന്ന തരിപ്പും നീരും
∙ ഉണങ്ങാത്തമുറിവുകൾ, അംഗ ഭംഗംവന്ന കൈകാലുകൾ
∙ പുരികംപൊഴിഞ്ഞു പോവുക
∙ ചെവി തടിക്കുക
കുഷ്ഠ രോഗം ഉണ്ടെന്ന് തോന്നുകയാണെങ്കിൽ എന്തു ചെയ്യണം?
∙ അടുത്തുള്ളആശാവർക്കർ, പ്രൈമറി ഹെൽത്ത് സെന്റർ, അല്ലെങ്കിൽ ഒരു ഡോക്ടറെ സമീപിക്കാവുന്നതാണ്.
എങ്ങന രോഗം സ്ഥിരീകരിക്കും?
സാധാരണയായി ക്ലിനിക്കൽ പരിശോധനയിലൂടെയും Slit skin smear, Skin biopsy ( തൊലിയുടെ സാമ്പിൾ പരിശോധന) ലൂടെയുംരോഗം തിരിച്ചറിയാവുന്നതാണ്. ഇവരണ്ടും പെട്ടെന്ന് തന്നെ ചെയ്യാവുന്നചികിത്സ മാർഗങ്ങളാണ്.
ചികിത്സ രീതി എങ്ങനെ?
Leprosy- യുടെതരം അനുസരിച്ചായിരിക്കും ചികിത്സ നിർണയിക്കുന്നത്.
∙ Multidrug therapy - MDT എന്നരീതിയിൽ ഉള്ളിലേക്ക് കഴിക്കുന്ന മരുന്നുകൾ കൊടുക്കുന്ന പതിവ്.
∙ ആറുമാസംമുതൽ ഒരു വർഷംവരെ ചികിത്സ കാലാവധിവരാം.
∙ MDT സൗജന്യമായിസർക്കാർ ആശുപത്രികളിൽ ലഭിക്കുന്നു.
കുഷ്ഠരോഗത്തിന്റെ സങ്കീർണതകൾ?
കൃത്യ സമയത്ത് ചികിത്സ തേടാത്തപക്ഷം അംഗഭംഗങ്ങൾ വരാനും കൈകാലുകൾ ക്ഷയിക്കുവാനും അവയുടെ പ്രവർത്തനത്തെ ബാധിക്കുവാനുമുള്ള സാധ്യതയുണ്ട്.
കുഷ്ഠ രോഗം ചികിത്സിച്ച് മാറ്റാൻകഴിയുമോ?
∙ MDT മരുന്നുകൾകൃത്യമായി കഴിച്ചാൽ മാറ്റാവുന്ന ഒരുഅസുഖമാണ് Leprosy
∙ MDT- കൃത്യസമയത്ത് തുടങ്ങിയാൽ leprosy മൂലമുളള സങ്കീർണതകൾ തടയാൻസാധിക്കും.
Content Summary: World Leprosy Day 2023