ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

പ്രമേഹം നിര്‍ണയിക്കപ്പെടുന്ന രോഗികള്‍ ഏറ്റവുമധികം സംരക്ഷിക്കേണ്ടുന്ന രണ്ട് അവയവങ്ങളാണ് കണ്ണും കാലും. ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരു ലക്ഷം പേരുടെയെങ്കിലും കാലുകള്‍ പ്രമേഹം മൂലം മുറിച്ച് മാറ്റേണ്ടി വരാറുണ്ടെന്ന് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് കണക്കാക്കുന്നു. ഈ സംഖ്യ ഉയര്‍ന്നു കൊണ്ടേയിരിക്കുകയാണെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. 

 

പ്രമേഹം ബാധിക്കപ്പെടുന്ന രോഗികളിൽ  15 മുതല്‍ 25 ശതമാനം വരെ രോഗികള്‍ക്ക് ഡയബറ്റിക് ഫൂട്ട് അള്‍സര്‍ ബാധിക്കാറുണ്ടെന്ന് ബിഎല്‍കെ മാക്സ് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ സീനിയര്‍ ഡയറക്ടര്‍ ഡോ.അശോക് കുമാര്‍ ജിങ്കാന്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. പ്രമേഹം മാത്രമല്ല ഇതിനോട് അനുബന്ധിച്ച് വരുന്ന പെരിഫെറല്‍ ആര്‍ട്ടറി ഡിസീസും ഡയബറ്റിക് ന്യൂറോപതിയുമാണ് കാല്‍ മുറിച്ചു മാറ്റുന്ന നിലയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നതെന്നും ഡോ. അശോക് ചൂണ്ടിക്കാട്ടി.

 

കാലുകളിലേക്ക് രക്തം കൊണ്ടു പോകുന്ന രക്തധമനികള്‍ ചുരുങ്ങുന്ന രോഗമാണ് പെരിഫെറല്‍ ആര്‍ട്ടറി ഡിസീസ്. കാലുകളിലേക്കുള്ള രക്തചംക്രമണം കുറയുന്നത് മുറിവുകളും മറ്റും കരിയാന്‍ കാലതാമസം ഉണ്ടാക്കും. രക്തത്തിലെ പഞ്ചാസര ഉയരുമ്പോൾ  കാലുകളിലെ നാഡീകോശങ്ങള്‍ നശിക്കുകയും വേദന ഉള്‍പ്പെടെയുള്ള സംവേദനത്വം കാലിന് നഷ്ടമാകുകയും ചെയ്യുന്ന അവസ്ഥയാണ് ഡയബറ്റിക് ന്യൂറോപതി. കാലിലെ നീണ്ട് നില്‍ക്കുന്ന മരവിപ്പ്, ചര്‍മത്തിന് കട്ടി കൂടി തിളങ്ങുന്ന അവസ്ഥ, കാലുകളിലെ രോമങ്ങള്‍ നഷ്ടമാകല്‍, കാലിലെ നീര്, നടക്കുമ്പോൾ  ബുദ്ധിമുട്ട്, കാലുകളില്‍ ദുര്‍ഗന്ധത്തോട് കൂടിയ മുഴ, മുറിവ്, തടിപ്പ് എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ അവഗണിക്കരുതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

Read Also: അനിയന്ത്രിതമായ പ്രമേഹമോ? ദിവസവും ഈ പച്ചക്കറി കഴിച്ചാൽ പ്രമേഹം നിയന്ത്രിക്കാം

കാലുകളിലെ മുറിവുകള്‍ കരിയാതിരിക്കുകയും അണുബാധ നിയന്ത്രിക്കാനാകാതെ വരുകയും ചെയ്യുമ്പോഴാണ്  കാലുകള്‍ മുറിച്ചു മാറ്റേണ്ടി വരുന്നത്. ഇല്ലെങ്കില്‍ അണുബാധ ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് പടരുന്ന സാഹചര്യമുണ്ടാകും. പ്രമേഹ രോഗികള്‍ ദിവസവും കാലുകള്‍ പരിശോധിക്കുകയും എന്തെങ്കിലും മുറിവോ തടിപ്പോ ചുവപ്പോ പൊട്ടലോ ഒക്കെയുണ്ടോ എന്ന് കണ്ടെത്തുകയും ചെയ്യേണ്ടതാണ്. കാലുകള്‍ ദിവസത്തിലൊരിക്കല്‍ ചെറു ചൂടു വെള്ളത്തില്‍ കഴുകി അവയെ വൃത്തിയാക്കുകയും  ഉണക്കുകയും വേണം. കാല്‍ വിരലുകള്‍ക്കിടയിലുള്ള ഭാഗം വരണ്ടതാക്കി സൂക്ഷിക്കുന്നതിന് പൗഡറോ കോണ്‍സ്റ്റാര്‍ച്ചോ ഉപയോഗിക്കാം.

 

കാലിന്‍റെ മുകളിലും താഴെയും ചര്‍മത്തെ മൃദുവാക്കി വയ്ക്കാന്‍ മോയിസ്ച്യുറൈസിങ് ക്രീമോ ലോഷനോ പ്രായോഗിക്കാം. വരണ്ട ഇടങ്ങളില്‍ പൊട്ടലുകള്‍ ഉണ്ടാകുന്നത് ശരീരത്തിനുള്ളില്‍ ബാക്ടീരിയ പ്രവേശിക്കാന്‍ കാരണമാകാം. കാല്‍ നഖങ്ങള്‍ മുറിക്കുമ്പോഴും  കാലുകളില്‍ മുറിവുകള്‍ ഉണ്ടാകാത്ത തരത്തില്‍ ശ്രദ്ധയോടെ അത് ചെയ്യേണ്ടതാണ്. കാലുകളെ ചൂട് പിടിപ്പിക്കരുതെന്നും ഇറുകിയ സോക്സ് പോലുള്ളവയൊന്നും ധരിക്കരുതെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു.   

Content Summary: How diabetics can reduce the alarming burden of foot ulcers 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com